Tuesday, August 20, 2013

പ്രണയപാപം

10/28/10 നു എഴുതിയ കവിത
---------------------------------------
പ്രണയം പാപമാണെന്ന്
ആദ്യം എന്നോട്
പറഞ്ഞതാരായിരുന്നു?

മൂന്നാമത്തെ തെരുവിലെ
പുരോഹിതനോ?
പിച്ചകമാല കൊരുക്കുന്ന
ചെട്ടിച്ചിപ്പെണ്ണോ?

ഇലക്ട്രിക്‌ കമ്പി മേലിരുന്ന്
പ്രണയിച്ചു മരിച്ച
രണ്ടു കാക്കകള്‍ക്കായി
തെരുവില്‍
നായ്ക്കള്‍ കടി കൂടുന്നു

അടുപ്പില്‍ തന്‍റെ
ജീവിതം വേവുന്നതും നോക്കി
അവള്‍ - എന്‍റെ ഭൂതകാല സഖി
ഇരിക്കുന്നുണ്ടാകാം

മദ്യപിക്കാന്‍,
കവിതയെഴുതാന്‍,
കഥ പറയാന്‍,
അമ്പലം തൊഴാന്‍,
ആനപ്പുറം കേറാന്‍...
മറ്റെന്തിനും ആളുണ്ട്
പ്രണയിക്കാനൊഴികെ!

"വ്യഭിചരിക്കാം പക്ഷെ
പ്രണയിക്കരുത്"

ഇന്നലെ സന്ദര്‍ശിച്ച
വേശ്യാലയത്തില്‍ ഒന്നിലാണോ
ഞാന്‍ ഇതു കണ്ടത്?
അതോ,
ഇനിയും സന്ദര്‍ശിക്കാത്ത
ഇന്നിന്‍റെ തെരുവോരങ്ങളിലോ??

3 comments:

  1. പ്രണയിക്കാതെ പ്രണയതെ പാപമാക്കുന്ന
    പുരോഹിതന്മാരുടെ നാടാണിത് !!!
    അപ്പോ പിന്നെ പ്രണയിക്കാതെ കാമിക്കാന്‍ വ്യഭിചാര ശാലകളുടെ ശൃംഘലകള്‍ സ്ഥാപിക്കപ്പെട്ടില്ലെങ്കിലല്ലേ അല്‍ഭുതം ഉള്ളൂ !!!
    അസ്സലായിരിക്കുന്നു കവിത !!!

    ReplyDelete
  2. പ്രണയം അമൂല്യമാണ്

    ReplyDelete
  3. പ്രണയം പ്രണയമാണ് .

    ReplyDelete