10/28/10 നു എഴുതിയ കവിത
---------------------------------------
പ്രണയം പാപമാണെന്ന്
ആദ്യം എന്നോട്
പറഞ്ഞതാരായിരുന്നു?
മൂന്നാമത്തെ തെരുവിലെ
പുരോഹിതനോ?
പിച്ചകമാല കൊരുക്കുന്ന
ചെട്ടിച്ചിപ്പെണ്ണോ?
ഇലക്ട്രിക് കമ്പി മേലിരുന്ന്
പ്രണയിച്ചു മരിച്ച
രണ്ടു കാക്കകള്‍ക്കായി
തെരുവില്‍
നായ്ക്കള്‍ കടി കൂടുന്നു
അടുപ്പില്‍ തന്‍റെ
ജീവിതം വേവുന്നതും നോക്കി
അവള്‍ - എന്‍റെ ഭൂതകാല സഖി
ഇരിക്കുന്നുണ്ടാകാം
മദ്യപിക്കാന്‍,
കവിതയെഴുതാന്‍,
കഥ പറയാന്‍,
അമ്പലം തൊഴാന്‍,
ആനപ്പുറം കേറാന്‍...
മറ്റെന്തിനും ആളുണ്ട്
പ്രണയിക്കാനൊഴികെ!
"വ്യഭിചരിക്കാം പക്ഷെ
പ്രണയിക്കരുത്"
ഇന്നലെ സന്ദര്‍ശിച്ച
വേശ്യാലയത്തില്‍ ഒന്നിലാണോ
ഞാന്‍ ഇതു കണ്ടത്?
അതോ,
ഇനിയും സന്ദര്‍ശിക്കാത്ത
ഇന്നിന്‍റെ തെരുവോരങ്ങളിലോ??
---------------------------------------
പ്രണയം പാപമാണെന്ന്
ആദ്യം എന്നോട്
പറഞ്ഞതാരായിരുന്നു?
മൂന്നാമത്തെ തെരുവിലെ
പുരോഹിതനോ?
പിച്ചകമാല കൊരുക്കുന്ന
ചെട്ടിച്ചിപ്പെണ്ണോ?
ഇലക്ട്രിക് കമ്പി മേലിരുന്ന്
പ്രണയിച്ചു മരിച്ച
രണ്ടു കാക്കകള്‍ക്കായി
തെരുവില്‍
നായ്ക്കള്‍ കടി കൂടുന്നു
അടുപ്പില്‍ തന്‍റെ
ജീവിതം വേവുന്നതും നോക്കി
അവള്‍ - എന്‍റെ ഭൂതകാല സഖി
ഇരിക്കുന്നുണ്ടാകാം
മദ്യപിക്കാന്‍,
കവിതയെഴുതാന്‍,
കഥ പറയാന്‍,
അമ്പലം തൊഴാന്‍,
ആനപ്പുറം കേറാന്‍...
മറ്റെന്തിനും ആളുണ്ട്
പ്രണയിക്കാനൊഴികെ!
"വ്യഭിചരിക്കാം പക്ഷെ
പ്രണയിക്കരുത്"
ഇന്നലെ സന്ദര്‍ശിച്ച
വേശ്യാലയത്തില്‍ ഒന്നിലാണോ
ഞാന്‍ ഇതു കണ്ടത്?
അതോ,
ഇനിയും സന്ദര്‍ശിക്കാത്ത
ഇന്നിന്‍റെ തെരുവോരങ്ങളിലോ??
പ്രണയിക്കാതെ പ്രണയതെ പാപമാക്കുന്ന
ReplyDeleteപുരോഹിതന്മാരുടെ നാടാണിത് !!!
അപ്പോ പിന്നെ പ്രണയിക്കാതെ കാമിക്കാന്‍ വ്യഭിചാര ശാലകളുടെ ശൃംഘലകള്‍ സ്ഥാപിക്കപ്പെട്ടില്ലെങ്കിലല്ലേ അല്‍ഭുതം ഉള്ളൂ !!!
അസ്സലായിരിക്കുന്നു കവിത !!!
പ്രണയം അമൂല്യമാണ്
ReplyDeleteപ്രണയം പ്രണയമാണ് .
ReplyDelete