കോളേജില്‍ പഠിക്കുന്ന കാലത്ത് കാലടി ബ്രഹ്മാനന്ദോദയം സ്കൂളില്‍ വെച്ചു നടന്ന ഒരു മത്സരത്തിന്റെ സമ്മാനം വാങ്ങാന്‍ ചെന്നപ്പോഴാണ് ഇതാദ്യമായി കേള്‍ക്കുന്നത്... വല്ലാതെ ആകര്‍ഷിച്ച ഈ സ്കൂള്‍ പ്രാര്‍ത്ഥന ഇപ്പൊഴും ഓര്‍ക്കുന്നത് അതിന്റെ ഹൃദ്യത കൊണ്ട് തന്നെ. അര്‍ത്ഥഗാംഭീര്യം കൊണ്ടും..
ഏതൊന്നിനെ സൂര്യ ചന്ദ്ര താരകങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവോ, ഏതൊന്നിനെ വര്‍ണ്ണിക്കുമ്പോള്‍ വേദങ്ങള്‍ പോലും മൌനത്തെ ആശ്രയിക്കുന്നുവോ, ഏതൊന്നിനെ "നേതി, നേതി"(ഇതല്ല ഇതല്ല) എന്ന് ബുദ്ധിമാന്മാര്‍ കണ്ടെത്തുന്നുവോ ആ പരമധാമത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു
ജിനന്‍, ബുദ്ധന്‍, കൃസ്തു, കൃഷ്ണന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നതെങ്കിലും ഒന്നു തന്നെയായ, വേദമാകുന്ന താമരയിലെ തേന്‍ ആകുന്ന ആ പരമധാമത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു
അസത്യത്തില്‍ നിന്നും എന്നെ നാശമില്ലാത്ത സത്യത്തിലേക്ക് നയിച്ചാലും
ഇരുട്ടിന്‍റെ മണ്ഡലത്തില്‍ നിന്നെന്നെ വെളിച്ചത്തിലേക്ക് നയിച്ചാലും
മരണത്തിന്റെ വായില്‍ നിന്നും എന്നെ അമൃതത്തിലേക്ക് നയിച്ചാലും
ആ പരമധാമത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു
യദനുഭാതി സൂര്യേന്ദുതാരകം
യദുപവര്‍ണ്ണനേ മൂകതാ ശ്രുതേ:
യദിഹ നേതി നേത്യാfപ്യതേ ബുധൈ:
പരമധാമ തത് ഭാവയാമഹേ
ജിന-തഥാഗത-ക്രിസ്തു-കേശവാ-
ദ്യഭിധയാ പരം ഭിന്നമദ്വയം
നിഗമപദ്മ സന്മാധുരീദ്രവം
പരമധാമ തത് ഭാവയാമഹേ
ഗമയ മാfസതോ സത്സദാക്ഷരം
ഗമയ മാം തമോമണ്ഡലാത് ദ്യുതിം
ഗമയ മാfമൃതം മൃത്യുവക്ത്രത:
പരമധാമ തത് ഭാവയാമഹേ
ഏതൊന്നിനെ സൂര്യ ചന്ദ്ര താരകങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവോ, ഏതൊന്നിനെ വര്‍ണ്ണിക്കുമ്പോള്‍ വേദങ്ങള്‍ പോലും മൌനത്തെ ആശ്രയിക്കുന്നുവോ, ഏതൊന്നിനെ "നേതി, നേതി"(ഇതല്ല ഇതല്ല) എന്ന് ബുദ്ധിമാന്മാര്‍ കണ്ടെത്തുന്നുവോ ആ പരമധാമത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു
ജിനന്‍, ബുദ്ധന്‍, കൃസ്തു, കൃഷ്ണന്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നതെങ്കിലും ഒന്നു തന്നെയായ, വേദമാകുന്ന താമരയിലെ തേന്‍ ആകുന്ന ആ പരമധാമത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു
അസത്യത്തില്‍ നിന്നും എന്നെ നാശമില്ലാത്ത സത്യത്തിലേക്ക് നയിച്ചാലും
ഇരുട്ടിന്‍റെ മണ്ഡലത്തില്‍ നിന്നെന്നെ വെളിച്ചത്തിലേക്ക് നയിച്ചാലും
മരണത്തിന്റെ വായില്‍ നിന്നും എന്നെ അമൃതത്തിലേക്ക് നയിച്ചാലും
ആ പരമധാമത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു
അര്‍ത്ഥം എഴുതിയത് നന്നായി
ReplyDeleteഅല്ലെങ്കില്‍ മിഴുങ്ങസ്യാ’ന്ന് വായിച്ചിട്ട് പോയേനെ!