Monday, February 4, 2013

ചതുപ്പുകള്‍ തിരിച്ചറിയാന്‍


ചതുപ്പുകള്‍ തിരിച്ചറിയാന്‍
ഒന്നുകില്‍
കൈതക്കാട്ടില്‍ ഒളിച്ചിരിക്കാം,
മുന്‍പേ പോയവന്റെ
ഗതിയെന്തെന്നു നോക്കാം..

കല്ലെറിഞ്ഞാഴമളക്കാം,
കണ്ണടച്ചുള്ളില്‍
ഇഷ്ടദൈവത്തിനു നേര്‍ച്ച
ഏകി, സ്വയമിറങ്ങാം,
കൈയിലെ വടി കുത്തിനോക്കാം...

കാനല്‍ വീഴുന്ന മണ്ണിനോട്
ചോദിച്ചു നോക്കാം,
കാതില്‍ കുറുകുന്ന കാറ്റിനോ-
ടാരാഞ്ഞു നോക്കാം,
കൈയിലെ നാണയം 
കറക്കിയെറിഞ്ഞു നോക്കാം...

ചതുപ്പുകള്‍ തിരിച്ചറിയാന്‍
കഴിയാതെ മുങ്ങിച്ചാവുന്നേരം
നശിച്ച ലോകത്തിന്നൊരു
കവിതയെഴുതിക്കൊടുക്കാം......

5 comments:

  1. ഏറ്റവും എളുപ്പം അവസാനം പറഞ്ഞതാവും, അല്ലെ? എന്തായാലും ചതുപ്പുകളില്‍ പെടാതെ നോക്കുക :-)

    ReplyDelete
  2. തിരിച്ചറിയേണം

    ReplyDelete
  3. ചതുപ്പുകളില്‍ പ്പെടാതെ ഈ സുന്ദര ലോകത്തിന് നല്ല കവിതകള്‍ ഇനിം എഴുതി തരുക ...

    ReplyDelete