ഇന്നാടിന്റെ സംസ്കാരത്തെ ശോഷിപ്പിക്കുന്നതെന്തും അഭിനവവും കേമവും ആണെന്ന അടിമത്ത ബോധമാണ് എന്നെ സംബന്ധിച്ച് വാലെന്റൈന്‍ ദിനത്തിന് പിറകില്‍. ഇതിനു പോകുന്നവരില്‍ അത്ര വിശാലമായ മനസ്സുണ്ടോ? സംശയമാണ്. നാളെ സ്വന്തം മകളുടെ കാര്യം വരുമ്പോള്‍ ഈ പുരോഗമനവാദം കാണുമോ?? ഒരു മുന്നറിയപ്പ്
-----------------------
വാലെന്റൈന്‍ ദിനമാണിന്ന്,
പോകുന്നോ ആസ്വദിക്കുവാന്‍?
ലോകപ്രണയനാളിന്റെ
കാവല്‍മാലാഖയാകുവാന്‍
ക്കുപ്പികള്‍ കാലിയാക്കിയും
ഉറഞ്ഞു തുള്ളും കാമത്തിന്‍
ഉഛിഷ്ഠം വാങ്ങി നക്കുവാന്‍
പോവുകെന്‍ പ്രിയ, നാളെ നീ
എന്നെക്കുറ്റം പറഞ്ഞിടാ,
പോകു കൂട്ടാര്‍ വിളിക്കുന്നു
ആസ്വദിച്ചു മടങ്ങുക.
ഞാന്‍ വരുന്നില്ല, ഈ നാട്ടില്‍
പ്രേമം വ്യാപാരമല്ലടോ.
എന്നെന്നുമുള്ളിലൂറുന്ന
ഉണ്മയാകുന്നു ഓര്‍ക്കുക
പൊതുസ്ഥലത്ത് കാട്ടേണ്ട
വസ്തുവല്ല, നിഗൂഢമായ്
ഹൃദയത്തില്‍ കുറുകീടുന്ന
പ്രാവാകുന്നനുരാഗവും
തിരുവാതിരയുണ്ടെന്റെ
നാട്ടില്‍, പ്രേമം സ്മരിക്കുവാന്‍
ഒരു നാള്‍ വേണമെന്നാകില്‍,
പിന്നെ മറ്റൊന്നിതെന്തിനു?
പൊയ്ക്കോളൂ, തടയുന്നില്ല
സ്വാതന്ത്ര്യം, എന്തുമായിടൂ.
വേരുകള്‍ തടയുന്നെങ്കില്‍
പുഴക്കിക്കളയൂ സഖേ
ഒരു നിര്‍ബന്ധമേയുള്ളു
നാളെ നിന്‍ മകളിങ്ങിനെ
പോകാന്‍ ഒരുങ്ങിടുമ്പോള്‍ നീ
തടയാതെയിരിക്കണം
ബൈക്കിലോ കാറിലോ കേറി
ഊര് ചുറ്റാന്‍ തുടങ്ങവേ
ഉള്ളില്‍ കനലെരിക്കാതെ
പുഞ്ചിരിക്കാന്‍ പഠിക്കണം
അര്‍ദ്ധനഗ്നയവള്‍ നിന്‍റെ
വീടിന്‍റെ മുന്നിലെത്തവേ
മദ്യം നാറുമവള്‍ക്കുള്ളില്‍
അനുവാദം കൊടുക്കണം
ഉടുപ്പില്‍ പറ്റിയിട്ടുള്ള
കറ കാണാതിരിക്കണം
ഓരോരോ വാലെന്റൈനും
ഇതുപോലാസ്വദിക്കണം
എന്തും ആഘോഷമാകുമ്പോള്‍ അതിന്റെ തനിമ നഷ്ടപ്പെടുന്നു....
ReplyDeleteThis comment has been removed by the author.
ReplyDeleteമകള്‍ക്ക് മാത്രമായി ഉപദേശം മതിയോ? മകനും വേണ്ടേ?
ReplyDeleteവാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ , ബൈക്കില്‍ കൊണ്ടു പോയവനോടും,അര്‍ദ്ധനഗ്നയാക്കിയവനോടും.,ഉടുപ്പില്‍ കറപറ്റിച്ചവനോടും കവിക്ക് ഒന്നും പറയാനില്ലേ?...
ReplyDelete:) Super.............!
ReplyDeleteആഘോഷങ്ങളെല്ലാം ബിസിനസ്സുകാര്‍ ഉണ്ടാക്കുന്നതാണ്
ReplyDeleteഭവിഷ്യത്ത് ആര്‍ നോക്കുന്നു
ഇന്ന് അതിനു ഒരാളെ മകന്‍ കൊണ്ട് പോകുമ്പോള്‍, നാളെ അയാളുടെ മകളെ വേറാരെങ്കിലും കൊണ്ട് പോകും. ഇത് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നാല്‍ ഈ പ്രശനത്തിന് ശാശ്വത പരിഹാരം ആകുമല്ലോ.
ReplyDeleteപിന്നെ ഇത് മകളോടുള്ള പറച്ചില്‍ അല്ല. മകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്
Ellaarkum nandi
ReplyDeletegud ..congrats...
ReplyDelete