ചതുപ്പുകള്‍ തിരിച്ചറിയാന്‍
ഒന്നുകില്‍
കൈതക്കാട്ടില്‍ ഒളിച്ചിരിക്കാം,
മുന്‍പേ പോയവന്റെ
ഗതിയെന്തെന്നു നോക്കാം..
കല്ലെറിഞ്ഞാഴമളക്കാം,
കണ്ണടച്ചുള്ളില്‍
ഇഷ്ടദൈവത്തിനു നേര്‍ച്ച
ഏകി, സ്വയമിറങ്ങാം,
കൈയിലെ വടി കുത്തിനോക്കാം...
കാനല്‍ വീഴുന്ന മണ്ണിനോട്
ചോദിച്ചു നോക്കാം,
കാതില്‍ കുറുകുന്ന കാറ്റിനോ-
ടാരാഞ്ഞു നോക്കാം,
കൈയിലെ നാണയം
കറക്കിയെറിഞ്ഞു നോക്കാം...
ചതുപ്പുകള്‍ തിരിച്ചറിയാന്‍
കഴിയാതെ മുങ്ങിച്ചാവുന്നേരം
നശിച്ച ലോകത്തിന്നൊരു
കവിതയെഴുതിക്കൊടുക്കാം......
ഏറ്റവും എളുപ്പം അവസാനം പറഞ്ഞതാവും, അല്ലെ? എന്തായാലും ചതുപ്പുകളില്‍ പെടാതെ നോക്കുക :-)
ReplyDeleteആശംസകൾ
ReplyDeleteതിരിച്ചറിയേണം
ReplyDeleteNandi...
ReplyDeleteചതുപ്പുകളില്‍ പ്പെടാതെ ഈ സുന്ദര ലോകത്തിന് നല്ല കവിതകള്‍ ഇനിം എഴുതി തരുക ...
ReplyDelete