Monday, November 28, 2011

നിലാവിന്റെ കിനാവ്‌.....

ഇത് നവമ്പറിന്റെ നിലാവ്...........എന്നതിന് govindanpotti യുടെ കമന്റ്‌ നുള്ള മറുപടിയാണ്.........


നവംബറിന്റെ നിലാവ്
ഇനിയും തൂവല്‍ മുഴുവന്‍ പൊഴിച്ചിട്ടില്ല
വിട ചൊല്ലാതെ നീ പോയ കാതങ്ങളില്‍
ഇനിയും കാടുകള്‍ വളര്‍ന്നു തുടങ്ങിയിട്ടില്ല
കൂട്ടിലിട്ട കിളി പറന്നു പോകും,
അത് വീണ്ടും വരും....
കൂടെന്ന ലോകത്തില്‍ അതിനെ സ്നേഹിക്കാന്‍
ഒരാളുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍.

ഇവിടെ എന്റെ കൈയിലെ ഈ സിഗരറ്റ്
കൊള്ളിയും, എരിഞ്ഞടങ്ങുന്നത്
വേറൊന്നിനു തന്റെ തീ പകര്‍ന്നു
നല്‍കിയിട്ടാണ്.
ഈ മദ്യ ചഷകവും ഒഴിയുന്നതെന്റെ
കൈയില്‍ നിന്നും തുളുമ്പി
പോകുന്നത് കൊണ്ടാണ്...
പുകയും, മദ്യവും
അവസാനിക്കുന്നില്ല,
ബോധം മാത്രം മറിഞ്ഞു പോകുന്നു...

ഇനിയും കവിത എഴുതാം,
തിരിച്ചു വരാത്തവള്‍ക്കായി,
ഇനിയും ആയിരം വരികള്‍ എഴുതാം
മറക്കാനാവാത്തവള്‍ക്കായി.
പക്ഷെ അവസാനത്തെ വരി
എഴുതി തരുന്നതവള്‍.
അവസാനത്തെ അങ്കം
ആടിക്കുന്നതവള്‍.
ഭരതവാക്യം ചൊല്ലുന്നതും അവള്‍...

കുളിര് പേറുന്ന നവംബറിന്റെ നിലാവും
അവളുടെ ഓര്‍മ്മ പേറുന്ന ഞാനും
കിനാവ്‌ കാണുന്നതൊന്നു തന്നെ
അവസാനിക്കാത്ത രാവുകളും,
അന്തമില്ലാത്ത പ്രണയവും.....

2 comments:

  1. Novemberin nilavin niram mangunnu,
    avidavide karuppu pullikal.
    ee cigarettin pukayil marayum
    kazhchayil theliyunnundoru mukham,
    oru parihasathin chiriyumay
    nirdakshinyam ennodu chodikkunnu...
    "Nanamille ninakku, samayamayille
    nirthuvan, pranayamennoru midhyaye
    marakkum sathyamo nin madhu chashakam?"
    Illa, neeyariyilla, ithin utharam
    orikkalum, nee ariyan vazhiyilla...
    Brandyum whiskeyum ellaam thottidathu
    en bodham marakkunnathoru madyamalla,
    madyathil njan kalarthiya nanchin
    veeryamanu, kodum pashanathin
    shakthiyanu...
    njan tholkkayillorikkalum,
    en pranayathin munnil, keezhpedukayilla
    oru mrudu vikarangalkkum
    Akalukayaanu, njanum
    neeyum,kilikkoodaya lokavum

    ReplyDelete
  2. @ govindanpotti... :).
    No Comments....

    ReplyDelete