ഒടുവിലൊരു മടക്കം.
തല താഴ്ത്തി,
കരള്‍ കലങ്ങി,
മിഴികളില്‍ പൊടിയുന്ന
കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച്,
തനിച്ച്........
നിലാവ് ചിരിച്ചു.
വഴിയിലെ തണല്‍ മരം
കണ്ണ് തുറന്നു ചിരിച്ചു ചോദിച്ചു,
"ഇവിടെ വരെ കൂടെ വന്നവരെവിടെ...."
"അവര്‍ എന്നെക്കൂടാതെ പോയി....."
"ഹും...സാരമില്ല...എന്നെ കണ്ടില്ലേ...
എത്ര കാലമായി ഈ നില്‍പ്പ്?
തളര്‍ന്നവര്‍ എന്റെ നിഴല്‍ ചാരി ഇരിക്കുന്നു
വളര്‍ന്നവര്‍ എന്റെ കയ്യാം കൊമ്പറുക്കുന്നു
കിടാങ്ങള്‍ എന്റെ മെയ്യില്‍ ഊയലിടുന്നു
ഇടയ്ക്കു ചില പക്ഷികള്‍ ഇങ്ങു ചേക്കേറീടുന്നു.....
പക്ഷെ,
തണലാവലാണെന്റെ ധര്‍മ്മം
തുണയാവലാണെന്റെ ലക്‌ഷ്യം
മരമാവണം, എങ്കില്‍ അറിയുക
വിറകാവലില്‍ ആണെന്‍ അന്ത്യം...."
മൊബൈലില്‍ പുതിയ മെസ്സേജ്
"ഐ ആം സോറി...."
നിലാവ് ആകാംക്ഷയോടെ താഴേക്കു നോക്കി...
തണല്‍മരം എന്റെ കണ്ണില്‍ നോക്കി
"അത് സാരല്യ. എനിക്ക് മനസ്സിലാവും...."
ഞാന്‍ മറുപടി നല്‍കി........
കണ്ണുനീരില്‍ നിലാവ് വിരിഞ്ഞു.
മുറിഞ്ഞ കയ്യുകളില്‍ നിന്ന്
തണല്‍മരം വീണ്ടും നാമ്പിട്ടു..........
തല താഴ്ത്തി,
കരള്‍ കലങ്ങി,
മിഴികളില്‍ പൊടിയുന്ന
കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച്,
തനിച്ച്........
നിലാവ് ചിരിച്ചു.
വഴിയിലെ തണല്‍ മരം
കണ്ണ് തുറന്നു ചിരിച്ചു ചോദിച്ചു,
"ഇവിടെ വരെ കൂടെ വന്നവരെവിടെ...."
"അവര്‍ എന്നെക്കൂടാതെ പോയി....."
"ഹും...സാരമില്ല...എന്നെ കണ്ടില്ലേ...
എത്ര കാലമായി ഈ നില്‍പ്പ്?
തളര്‍ന്നവര്‍ എന്റെ നിഴല്‍ ചാരി ഇരിക്കുന്നു
വളര്‍ന്നവര്‍ എന്റെ കയ്യാം കൊമ്പറുക്കുന്നു
കിടാങ്ങള്‍ എന്റെ മെയ്യില്‍ ഊയലിടുന്നു
ഇടയ്ക്കു ചില പക്ഷികള്‍ ഇങ്ങു ചേക്കേറീടുന്നു.....
പക്ഷെ,
തണലാവലാണെന്റെ ധര്‍മ്മം
തുണയാവലാണെന്റെ ലക്‌ഷ്യം
മരമാവണം, എങ്കില്‍ അറിയുക
വിറകാവലില്‍ ആണെന്‍ അന്ത്യം...."
മൊബൈലില്‍ പുതിയ മെസ്സേജ്
"ഐ ആം സോറി...."
നിലാവ് ആകാംക്ഷയോടെ താഴേക്കു നോക്കി...
തണല്‍മരം എന്റെ കണ്ണില്‍ നോക്കി
"അത് സാരല്യ. എനിക്ക് മനസ്സിലാവും...."
ഞാന്‍ മറുപടി നല്‍കി........
കണ്ണുനീരില്‍ നിലാവ് വിരിഞ്ഞു.
മുറിഞ്ഞ കയ്യുകളില്‍ നിന്ന്
തണല്‍മരം വീണ്ടും നാമ്പിട്ടു..........
No comments:
Post a Comment