അകലെയാണവള്‍!
എന്‍ മൃഗതൃഷ്ണകള്‍
അതിരുകാണാതെ പായുമ്പോള്‍
ഇന്നിയും പിടി തരാതെ നിഗൂഢം ചിരിപ്പവള്‍
പിറകില്‍ നിന്നെന്നെ പിന്തുടരുന്നവള്‍
നിഴലു കൊണ്ടു തണലു വിരിപ്പവള്‍
കൊടിയ വേദനക്കുള്ളില്‍ ലയിപ്പവള്‍
അരികിലെത്തുമെന്നാശിപ്പുവെങ്കിലും
അനവധി കാതം അപ്പുറമാണവള്‍!
ഇടിമുഴങ്ങുന്ന രാത്രികള്‍,
പാതയില്‍ പതിയിരിക്കുന്ന കാള സര്‍പ്പങ്ങള്‍,
എന്‍ സിരകളില്‍ നുര കുത്തിയൊഴുകുന്ന മദിര
കണ്ണില്‍ പുഴുക്കള്‍.
മനുഷ്യത്വം, ചിതലെടുക്കുന്ന
പാഴ്മരത്തില്‍ തൂങ്ങി
മരണ വെപ്രാളം കാണിക്കവേ,
എന്‍റെ മുഖം അമര്‍ത്തിപ്പിടിച്ചു
തല കുനിച്ചിവിടെ ഞാന്‍
ജയം ഭിക്ഷയായ് നല്‍കുന്നു
മിഴി കടയും പുഴ പോലെ ഞാനുമെന്‍
കവിതയും അന്ത്യയാത്ര ചൊല്ലീടവേ
നിറമിഴിയോടെ നീ പെയ്തു പോയൊരു
നിറ വസന്തങ്ങള്‍ ഇന്നോര്‍ത്തിടുന്നു ഞാന്‍
പിഴകളില്‍ പെട്ടൊരെന്‍ പ്രാണനില്‍ നിന്റെ
കരുണ അല്പം കുളിര്‍ പകര്‍ന്നെങ്കിലും
നിഴലു കണ്ടു വിറക്കും മനസ്സിനെ
പതിയെ ഒന്ന് തലോടി നീയെങ്കിലും
വരളും തൊണ്ടയില്‍ തീര്‍ത്ഥ ജലം പോലെ
ഒഴുകി നീയന്നു ജീവനായെങ്കിലും
അകലെയാണവള്‍! ഇപ്പോഴും
ജീവന്റെ അതിരുകള്‍ക്കേറെ
അകലെയാണവള്‍!
അകലെയാണവള്‍!
എന്നും ജയം തേടി
അലയുകയാണവള്‍! സ്വയം ഏകാന്ത
തടവിനിട്ടു വെളിച്ചം കടക്കാത്ത
ഇരുള്‍ ഗുഹകളെ തേടുകയാണവള്‍!
സ്വയം അകലുവാന്‍ കാരണം തേടിയും,
പഴയ ഓര്‍മ്മകള്‍ പാടെ തിരുത്തിയും,
മനസ്സിന്‍ കാതങ്ങള്‍ താണ്ടി പുതു മണ്ണിന്‍
ഉറവുകള്‍ തേടി പോവുകയാണവള്‍!
മതി മറന്നൊരെന്‍ ഉന്മാദ മൂര്‍ച്ഛകള്‍ ,
മതി വരാത്ത നവമ്പറിന്‍ രാത്രികള്‍,
ഇനിയുമില്ലാതെ, വീണ്ടും എന്‍ ജീവിതം
വിരസമാകും! അറിഞ്ഞിടാം, എങ്കിലും
തിരികെ വന്നിടാന്‍ വെമ്പിടാതിപ്പോഴും
വിളി കിതക്കും അകലത്തിലാണവള്‍!
അകലെ പൊയ്ക്കൊള്‍ക.
വീണ്ടും ജയിക്കുവാന്‍
ഇനിയുമെന്നെ തനിച്ചു വിട്ടീടുക.
പഴയ സ്വപ്നങ്ങളൊക്കെ
മറക്കുവാന്‍ കഴിയുമാറു നീ
ദൂരങ്ങള്‍ താണ്ടുക....
ഇവിടെയപ്പോഴുമീ കുളിര്‍ താങ്ങിയും
നിലവിന്‍ സാന്ത്വനമേറ്റും
നവമ്പറിന്‍ ഹൃദയ രാഗത്തില്‍
ആകെ അലിഞ്ഞുമീ
പഴയ കാമുകന്‍
കാത്തീടും ഓര്‍ക്കുക.......
എന്‍ മൃഗതൃഷ്ണകള്‍
അതിരുകാണാതെ പായുമ്പോള്‍
ഇന്നിയും പിടി തരാതെ നിഗൂഢം ചിരിപ്പവള്‍
പിറകില്‍ നിന്നെന്നെ പിന്തുടരുന്നവള്‍
നിഴലു കൊണ്ടു തണലു വിരിപ്പവള്‍
കൊടിയ വേദനക്കുള്ളില്‍ ലയിപ്പവള്‍
അരികിലെത്തുമെന്നാശിപ്പുവെങ്കിലും
അനവധി കാതം അപ്പുറമാണവള്‍!
ഇടിമുഴങ്ങുന്ന രാത്രികള്‍,
പാതയില്‍ പതിയിരിക്കുന്ന കാള സര്‍പ്പങ്ങള്‍,
എന്‍ സിരകളില്‍ നുര കുത്തിയൊഴുകുന്ന മദിര
കണ്ണില്‍ പുഴുക്കള്‍.
മനുഷ്യത്വം, ചിതലെടുക്കുന്ന
പാഴ്മരത്തില്‍ തൂങ്ങി
മരണ വെപ്രാളം കാണിക്കവേ,
എന്‍റെ മുഖം അമര്‍ത്തിപ്പിടിച്ചു
തല കുനിച്ചിവിടെ ഞാന്‍
ജയം ഭിക്ഷയായ് നല്‍കുന്നു
മിഴി കടയും പുഴ പോലെ ഞാനുമെന്‍
കവിതയും അന്ത്യയാത്ര ചൊല്ലീടവേ
നിറമിഴിയോടെ നീ പെയ്തു പോയൊരു
നിറ വസന്തങ്ങള്‍ ഇന്നോര്‍ത്തിടുന്നു ഞാന്‍
പിഴകളില്‍ പെട്ടൊരെന്‍ പ്രാണനില്‍ നിന്റെ
കരുണ അല്പം കുളിര്‍ പകര്‍ന്നെങ്കിലും
നിഴലു കണ്ടു വിറക്കും മനസ്സിനെ
പതിയെ ഒന്ന് തലോടി നീയെങ്കിലും
വരളും തൊണ്ടയില്‍ തീര്‍ത്ഥ ജലം പോലെ
ഒഴുകി നീയന്നു ജീവനായെങ്കിലും
അകലെയാണവള്‍! ഇപ്പോഴും
ജീവന്റെ അതിരുകള്‍ക്കേറെ
അകലെയാണവള്‍!
അകലെയാണവള്‍!
എന്നും ജയം തേടി
അലയുകയാണവള്‍! സ്വയം ഏകാന്ത
തടവിനിട്ടു വെളിച്ചം കടക്കാത്ത
ഇരുള്‍ ഗുഹകളെ തേടുകയാണവള്‍!
സ്വയം അകലുവാന്‍ കാരണം തേടിയും,
പഴയ ഓര്‍മ്മകള്‍ പാടെ തിരുത്തിയും,
മനസ്സിന്‍ കാതങ്ങള്‍ താണ്ടി പുതു മണ്ണിന്‍
ഉറവുകള്‍ തേടി പോവുകയാണവള്‍!
മതി മറന്നൊരെന്‍ ഉന്മാദ മൂര്‍ച്ഛകള്‍ ,
മതി വരാത്ത നവമ്പറിന്‍ രാത്രികള്‍,
ഇനിയുമില്ലാതെ, വീണ്ടും എന്‍ ജീവിതം
വിരസമാകും! അറിഞ്ഞിടാം, എങ്കിലും
തിരികെ വന്നിടാന്‍ വെമ്പിടാതിപ്പോഴും
വിളി കിതക്കും അകലത്തിലാണവള്‍!
അകലെ പൊയ്ക്കൊള്‍ക.
വീണ്ടും ജയിക്കുവാന്‍
ഇനിയുമെന്നെ തനിച്ചു വിട്ടീടുക.
പഴയ സ്വപ്നങ്ങളൊക്കെ
മറക്കുവാന്‍ കഴിയുമാറു നീ
ദൂരങ്ങള്‍ താണ്ടുക....
ഇവിടെയപ്പോഴുമീ കുളിര്‍ താങ്ങിയും
നിലവിന്‍ സാന്ത്വനമേറ്റും
നവമ്പറിന്‍ ഹൃദയ രാഗത്തില്‍
ആകെ അലിഞ്ഞുമീ
പഴയ കാമുകന്‍
കാത്തീടും ഓര്‍ക്കുക.......
Akaleyanaval!
ReplyDeleteSnehathin madhuram nunanju
rasamukulangal maravichappol
Akannathanaval!
Virahathin kaypu rasam thedi,
Novin erivu thedi.
Alayukayanaval!
jayaparajayangalkkellam atheethamayoru
anubhoothi thedi!
Novemberin thanuppu perunnoru
rathriyil, pukachu kolka
oru cigerettin kolli koodi,
ezhuthikkolka, iniyoru kavithayum koodi
Ente marupadi Ivide kanuka
ReplyDeletehttp://nayathil.blogspot.com/2011/11/blog-post_28.html