Thursday, November 10, 2011

വീണ്ടും പെങ്ങള്‍ക്ക്........

Pre Read- പെങ്ങള്‍ക്ക്.........

പെങ്ങളെ,

ഇനിയും നീ നിലവിളിക്കല്ലേ,
എന്റെ സ്വപ്നങ്ങളില്‍ വന്നു
എന്നെ ഞെട്ടിയെഴുന്നെല്‍പ്പിക്കല്ലേ,
എന്റെ നേരെ വിരല്‍ ചൂണ്ടല്ലേ,
എന്നെ ഉയിരോടെ നീ ടഹിപ്പിക്കല്ലേ.

ഒരു കയര്‍ അവനു വേണ്ടി
ഒരുങ്ങിക്കഴിഞ്ഞു
ഞങ്ങളുടെ ഞരമ്പുകള്‍
പിരിച്ചെടുത്ത്...
ഒരു കുഴിമാടം അവനായി
കുഴിച്ചു കഴിഞ്ഞു
ഹൃദയത്തിന്റെ അഗാധങ്ങളില്‍
നോവിന്റെ കൂര്‍ത്ത മുനകള്‍ കൊണ്ട്
ഒരു വരി അവനു വേണ്ടി
എഴുതപ്പെട്ടു കഴിഞ്ഞു
അന്ധകാര നരകങ്ങളുടെ
കവാടങ്ങളില്‍...
ഒരു കല്ല്‌ ഞാനും അവനായി
എടുത്തു വെച്ചിരിക്കുന്നു.........

ഇതൊന്നും നിന്റെ
വേദനക്ക് പകരമാകില്ലെന്നറിയാം
ഇതൊന്നും ആ അമ്മയുടെ കണ്ണീരിനെ
ഉണക്കില്ലെന്നറിയാം...

പക്ഷെ,
ഞങ്ങള്‍ക്കിത്‌ വേണം
ഹൃദയം ഇനിയും പിഞ്ഞിപ്പറിഞ്ഞു
പോകാതിരിക്കാന്‍,
സ്വന്തം പെണ്‍കുഞ്ഞുങ്ങളെ
ഒന്ന് ധൈര്യമായി പുറത്തിറക്കാന്‍
എല്ലാം നശിച്ചു പോയിട്ടില്ലെന്ന്
സ്വയം ആശ്വസിക്കാന്‍
ഞങ്ങള്‍ക്ക് വേണം
അവന്റെ ശവം.......

No comments:

Post a Comment