ഇന്നലെ ഞാന്‍
എന്റെ പെങ്ങളെ കൊന്നു........
ഓടുന്ന വണ്ടിയില്‍ നിന്നും
തള്ളിയിടുമ്പോള്‍
അവളുടെ നിലവിളി
ഏതൊക്കെയോ പൊള്ളയായ
മനസ്സിന്റെ ഭിത്തികളില്‍
പോയി തറച്ചു.......
ചോരയില്‍ കുളിച്ച
ആ ശരീരത്തിന്റെ
ഞരക്കങ്ങള്‍
റെയില്‍പാളങ്ങളുടെ
വിടുവായത്തത്തിനിടയില്‍
എങ്ങോ നേര്‍ത്തലിഞ്ഞില്ലാതെ ആയി.
അരളിയുടെ ആ പൂവിനെ
ഒറ്റക്കയ്യാല്‍ പിച്ചിയെറിയുമ്പോള്‍
ഞാന്‍ എന്റെ വീട്ടിലെ
കണ്ണീര്‍ സീരിയല്‍ കണ്ടു
കണ്ണു തുടച്ചു.
പൊറുക്കുക,
ഇന്നലെ നിന്നെ കൊല്ലാന്‍
ഈ നെറികെട്ട ലോകത്തോടൊപ്പം,
ഞാനും കൂട്ടു നിന്നു.
എന്നെ ശപിക്കാതിരിക്കുക,
ശിക്ഷിക്കാതിരിക്കുക ......
ഈ കനല്‍ എന്നില്‍ നിന്നും
തട്ടി മാറ്റാതെ ഇരിക്കുക.
ഇതില്‍ ഞാന്‍ വെന്തെരിഞ്ഞില്ലാതെയാവട്ടെ..............
എന്റെ പെങ്ങളെ കൊന്നു........
ഓടുന്ന വണ്ടിയില്‍ നിന്നും
തള്ളിയിടുമ്പോള്‍
അവളുടെ നിലവിളി
ഏതൊക്കെയോ പൊള്ളയായ
മനസ്സിന്റെ ഭിത്തികളില്‍
പോയി തറച്ചു.......
ചോരയില്‍ കുളിച്ച
ആ ശരീരത്തിന്റെ
ഞരക്കങ്ങള്‍
റെയില്‍പാളങ്ങളുടെ
വിടുവായത്തത്തിനിടയില്‍
എങ്ങോ നേര്‍ത്തലിഞ്ഞില്ലാതെ ആയി.
അരളിയുടെ ആ പൂവിനെ
ഒറ്റക്കയ്യാല്‍ പിച്ചിയെറിയുമ്പോള്‍
ഞാന്‍ എന്റെ വീട്ടിലെ
കണ്ണീര്‍ സീരിയല്‍ കണ്ടു
കണ്ണു തുടച്ചു.
പൊറുക്കുക,
ഇന്നലെ നിന്നെ കൊല്ലാന്‍
ഈ നെറികെട്ട ലോകത്തോടൊപ്പം,
ഞാനും കൂട്ടു നിന്നു.
എന്നെ ശപിക്കാതിരിക്കുക,
ശിക്ഷിക്കാതിരിക്കുക ......
ഈ കനല്‍ എന്നില്‍ നിന്നും
തട്ടി മാറ്റാതെ ഇരിക്കുക.
ഇതില്‍ ഞാന്‍ വെന്തെരിഞ്ഞില്ലാതെയാവട്ടെ..............
hard hitting!
ReplyDelete:(
ReplyDeleteSo late to see this because I am new here. Good. May God bless you
ReplyDeleteതാങ്ക്സ് അബു. വീണ്ടും വരിക..
ReplyDelete