കരളിന്‍ നിലവറയില്‍ ഒരു
പദതാള തരംഗം
ഇരുളിന്‍ തടവറയില്‍ ഒരു
പുലരിത്തുടുവെട്ടം
നുരയുന്ന മദത്തിന്‍ ചിരി
മുഖരീകൃതമാകെ
മുറിവേറ്റ മനസ്സിത്തിരി
ദയകാത്തു കിടക്കേ
നിള പാടിയ നീലാംബരി
വെറും ഓര്‍മ്മയതാകെ
നിലാവിന്‍ മൃദുപദപല്ലവി
വിരിയാതെ വിതുമ്പേ
ചുരമാന്തിടും ഹൃദയങ്ങളില്‍
കുരുതിക്കലി തുള്ളെ
വിറപൂണ്ട വസന്തത്തിനു
വെറുതേ കണ്‍ നിറയേ
പടിവാതിലടച്ചെന്‍ വഴി
തടയുന്നൊരു കാറ്റും
പല വട്ടം കുനിഞ്ഞെന്നുടെ
തല തൊട്ടൊരു മാവും
പറയുന്നിതുവരെ നേടിയ
നേട്ടങ്ങളിലെല്ലാം
മറയുന്നതു നിന്നുള്ളിലെ
സരയൂ നദിയത്രേ
മതി ഇന്നി മടങ്ങീടുക
നിന്‍ വേരുകള്‍ തേടി
കൊതി വിട്ടു നടന്നീടുക
മണ്‍ വാസന തേടി
അതിജീവനസംഗ്രാമ-
ച്ചുടുചോര മണക്കും
ഇടം വിട്ടൊരു ബോധീമര-
ത്തണലിന്‍ പൊരുള്‍ തേടി.
ഉയിരിന്‍ ചെറുതുടിയും പര-
നുപകാരമതാവാന്‍
വെയിലില്‍ ഉരുകീടും മന-
സ്സിനു പൂന്തണലാവാന്‍
നിറപുഞ്ചിരിയോടെ സ്വയ-
മടരാന്‍ വിധിയെഴുതി
നട കൊള്ളുക നിന്‍ ഹൃത്തുടി-
യണയുന്ന വരേക്കും...............
കവിത ആസ്വദിക്കാനറിയാത്തത് കൊണ്ടാകാം...ഒന്നും മനസ്സിലായില്ല...
ReplyDeleteവളരെ അധികം ഇഷ്ടായി ഈ കവിത...
ReplyDeleteനല്ല നിലവാരമുള്ള രചന എന്ന് പറയാതിരിക്കാന്‍ വയ്യ