Friday, May 7, 2010

ഈ കുഞ്ഞു തിരി ഞാന്‍ കെടാതെ കാക്കാം

ഈ കുഞ്ഞു തിരി ഞാന്‍ കെടാതെ കാക്കാം/

ആയിരം ജ്വാലാമുഖങ്ങള്‍ കത്തിത്തീര്‍ന്ന
ഗാഥകള്‍ ചൊല്ലും ചരിത്രത്തിനും
നൂറായിരം വീരയോദ്ധാക്കള്‍ നേടിയ
സ്വാതന്ത്ര്യമെന്ന മരീചികക്കും/

കണ്ഠങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ശബ്ദങ്ങള്‍
മുദ്ര വിടര്‍ത്തുന്ന മൌനത്തിനും
ഉണ്ണാതുറങ്ങാതെ മക്കള്‍ക്കൊരിത്തിരി
കഞ്ഞിക്കായ് ഓടും നിസ്സ്വാര്‍ത്ഥതക്കും/

വെറുതെ ഉയിരില്‍ തുളുമ്പിടും നോവിനും
വിരിയുന്ന നാദ വിപഞ്ചികക്കും
വരളാത്ത പദ്മതീ൪ത്ഥങ്ങള്‍ക്കും, ഓര്‍മ്മ തന്‍
അതിരു കാക്കുന്ന ശലഭങ്ങള്‍ക്കും/

തരുവാന്‍ ഉറപ്പൊന്നു മാത്രം വരും കാലം
ഉണരും വരെ ഞാന്‍ ഉണര്‍ന്നിരിക്കാം
അവരില്‍ പടര്‍ന്നു പിടിക്കുവാനായിതാ
ഈ കുഞ്ഞു തിരി ഞാന്‍ കെടാതെ കാക്കാം//

1 comment:

  1. ഹും .......നന്നായി...അവസാന ഭാഗത്തില്‍ പുതുമ നഷ്ടപെട്ടുവോ??
    നന്നായി സജരിച്ചു ഈ കവിത

    ReplyDelete