ശ്രീരാമകൃഷ്ണജയന്തി ആശംസകൾ
------------------------------------------------------
ശ്രിതവത്സല ദീനദയാപരനേ
അതിഘോരഭയങ്ങളെ നീക്കുവനേ
ഗതി വേറെയെനിക്കിനിയില്ല ഭവൽ -
പദപങ്കജമെന്നിയെ, കാത്തിടണേ!
------------------------------------------------------
ശ്രിതവത്സല ദീനദയാപരനേ
അതിഘോരഭയങ്ങളെ നീക്കുവനേ
ഗതി വേറെയെനിക്കിനിയില്ല ഭവൽ -
പദപങ്കജമെന്നിയെ, കാത്തിടണേ!
രവിശോഭയൊടൊത്ത മുഖാംബുരുഹം
അവിരാമമകത്തു തെളിഞ്ഞിടണേ
നവജീവിതപാത തെളിച്ചവനേ
തവ പാദയുഗങ്ങളിലെന്നഭയം
മദമാർന്ന മനസ്സിനു നിൻ ചരിത-
സ്മൃതിമാത്രയിൽ ശാന്തി വരുന്നു വിഭോ
കൊതിയില്ലയതിൽപ്പരമീയുലകിൻ
ചതി കണ്ടറിയുന്നു വിവേകജനം
കൃതപാതകമോർത്തു കരഞ്ഞിടുമെൻ
വിധി മാറ്റിയ കൽപ്പതരോ ശരണം
പതിതർക്കരുളും കരുണാമധുവാം
സ്മിതമെന്നിലുമേക ഗദാധരനേ
"ഷ്ണ" യിലെത്തിയടങ്ങിയൊടുങ്ങിടുമെൻ
ഘനതൃഷ്ണ നിറഞ്ഞ മനസ്സതിനെ
കഷണങ്ങളതാക്കിയെറിഞ്ഞു ഭവാൻ
പുണരൂ അടിയന്റെയകംപൊരുളെ!
സശരീര ഘനാനന്ദം
ശിഷ്യവൃന്ദ സുനന്ദിതം
ശാരദാ ഹൃദയാനന്ദം
രാമകൃഷ്ണമുപാസ്മഹേ
No comments:
Post a Comment