ഉഗ്ര രൂപിണി ഘോര രൂപിണി രൗദ്രഭാവിനിയംബികേ
ദേവി ദേവി മഹാഭയങ്കരി ഭദ്രകാളി നമോസ്തുതേ
ദേവി ദേവി മഹാഭയങ്കരി ഭദ്രകാളി നമോസ്തുതേ
എട്ടു ദിക്കുകൾ പൊട്ടിടുന്ന കണക്കിലുള്ളൊരലർച്ചയും
ഖഡ്ഗമേന്തിയ കൈകളും ഭയമൊക്കെ നീക്കിടുകംബികേ
തീക്കനൽ പ്രവഹിക്കുമാ തിരുനോട്ടവും അളകങ്ങളും
മൂക്കിൽ മിന്നിടുമാ തിളക്കവും എൻ്റെയാധികൾ തീർക്കണേ
ചോര വാർന്നു ചുവന്ന നാവും കരാളമാകിയ ദംഷ്ട്രയും
മുണ്ഡമാല ധരിച്ച നിൻ ഗളമെന്നുമെൻ മനമോർക്കണേ
ചണ്ഡമുണ്ഡശിരസ്സുമാസുരശക്തി തൻ തലയൊക്കെയും
കൊയ്‌തെടുത്തൊരു ശൂലമെപ്പൊഴും എന്നെ കാക്കുവാനെത്തണേ
കാർമുകിൽ നിറമാർന്ന മേനിയിൽ എൻ മനസ്സലിയുന്ന നാൾ
നിന്റെ ദിവ്യ കടാക്ഷമെന്നുടെ കെട്ടുകൾ വിടുവിക്കണേ
ആർത്തലച്ചു വരുന്ന ശോണിതധാരയിൽ നീരാടിയും
കൂർത്ത പല്ലാൽ രിപുക്കളെ കൊല ചെയ്തു താണ്ഡവമാടിയും
വാളിനാൽ അസുരശ്ശിരസ്സുകൾ വെട്ടിമാറ്റിയനുക്ഷണം
ലോകഭീതിഹരേ മഹേശ്വരി ഭദ്രകാളി നമോസ്തുതേ
രക്തബീജ മഹാസുരന്നുടെ അന്തകീ ജനവത്സലേ
രക്തപാനമഹോത്സുകേ രണചണ്ഡികേ പ്രണമിച്ചിടാം
ദുഷ്ടദൈത്യകപാലമാലയണിഞ്ഞ നിൻ തിരുനൃത്തവും
ഭസ്മഭൂഷിതമാം കളേബരവും വിളങ്ങണമന്തരേ
അട്ടഹാസമൊടേറ്റ വൈരിയെ വെട്ടി വീഴ്ത്തി ജ്വലിച്ചിടും
നിൻ കരാളമാം വാൾത്തിളക്കമതെന്റെ ഭീതിയറുക്കണേ
ഉള്ളിലെ പശുഭാവമാം ബലിയേകിടാവു നിനക്കു ഞാൻ
നല്കിടുന്നൊരു പാനകം വരിച്ചു നീ കനിയേണമേ
ദാരികാസുര സൂദനീ ശിവപുത്രി ശാംഭവി ഡാകിനീ
കാളരാത്രി മഹാബലേ തവ പാദതാർ പ്രണമിപ്പിതാ
ഭക്തരെ പരിപാലനം ചെയ്താർത്തി തീർത്തു കൊടുത്തിടും
വൈദികാഗമമാർഗദർശിനി കാളിയമ്മ ജയിക്കുക
നിഷ്ടുരം സമരത്തിൽ, ഭക്തരിൽ പെയ്തിടും കരുണാമൃതം
ശ്യാമളേ നീ കാക്കണേ സുഖസച്ചിദാമൃതരൂപിണീ
നിൻറെ ശക്തിയിൽ സൃഷ്ടിയും, സ്ഥിതിപാലനം, സംഹാരവും
ചെയ്‌വു മൂവരവർ, കൃപാംബുധി നിന്റെ സന്തോഷത്തിനായ്
ആടിയാടിയുലഞ്ഞു കേറി സുഷുമ്നയിൽ പടർന്നേറിയാ
താമരക്കകമേറി പൂർണ്ണത നേടും കുണ്ഡലിനീ തൊഴാം
മൗനമാം പ്രണവാർത്ഥതത്വം ഹൃദന്തരേ തെളിയിച്ചിടും
ഏഴു പൊൻതിരി കത്തും നിത്യമഹസ്സിനെ ഞാൻ വാഴ്ത്തിടാം
ശുദ്ധബ്രഹ്മവിചാരസാര പരാത്മഭാവവിഹാരിണം
ശങ്കരാഭിധ ദേശികേന്ദ്രനെ വീണു ഞങ്ങൾ നമിപ്പിതാ
പൂർണമാമവതാരമായി പിറന്നൊരാ ദ്വിജവര്യനെ
പൂണുനൂലു പറിച്ചെറിഞ്ഞു പുണർന്ന നിന്നെ നമിച്ചിടാം
കാളി കാളി ജപിച്ചു നിൻ തിരു ദർശനത്തിനു വേണ്ടിയാ
ഭൂമിയിൽ തല തല്ലിയാ തിരുരാമകൃഷ്ണനെ കുമ്പിടാം
ആർത്തി തീത്തു തരുന്നതിന്നൊരു മാതൃ വേഷമിയന്നു താൻ
ശാരദേശ്വരിയായ നിൻ കരുണാമൃതത്തിലലിഞ്ഞിടാം
വാക്കിലഗ്നി നിറച്ചു ഭൂമിയിൽ കീർത്തി ശാശ്വതമാക്കിയാ
ശ്രീവിവേകാനന്ദദേവനെ വാക്കിനാൽ പ്രണമിപ്പിതാ
രാമകൃഷ്ണനു ലീലയാടുവതിന്നു വേണ്ടി പിറന്നൊരാ
അന്തരംഗ ഗണങ്ങളെ സതതം മനസ്സേ സ്മരിക്കുക
നിന്റെ കാൽക്കലെടുത്തു വെച്ചൊരു പൂവു പോലെ വിശുദ്ധമാം
രാമകൃഷ്ണവിവേകപാർഷദയാം നിവേദിതയെ തൊഴാം
രാസറാണി പടുത്ത നന്ദന ദക്ഷിണേശ്വര വാടിയിൽ
നിത്യവാസമുറച്ച ലോകമഹേശ്വരീ കനിയേണമേ
മാഥുരന്റെ വിശുദ്ധഭക്തിയിൽ പ്രീതിപൂണ്ടു സ്വരൂപമാ
രാമകൃഷ്ണനിലൂടെ കാട്ടിയ നിന്റെ കാലിണ കൈതൊഴാം
സാധനാപഥമാകവേ തണലേകിയോരു മഹാഗുരു
ഭൈരവിക്ക് കരങ്ങൾ കൂപ്പി വരം തരാനൊരു യാചന
ഭൈരവിയ്ക്ക് വരപ്രസാദമായ് ശ്രീഗദാധരസന്നിധി
പ്രാപ്തമാക്കി വിശുദ്ധി നൽകിയ ഭദ്രകാളി നമോസ്തുതേ
അദ്വയാത്മവിഭൂതിയിൽ മനമാകവേ വിലയിക്കുവാൻ
രാമകൃഷ്ണനു ദീക്ഷയേകിയ നഗ്നനെ പ്രണമിച്ചിടാം
തോത തൻ പരമാർത്ഥ ദർശന വേദിയായ് നദി ഹുഗ്ലിയെ
മാറ്റിയുള്ള പരം പൊരുൾ തവ മൂർത്തി കണ്ടു വണങ്ങിടാം
കാർത്തികയ്ക്കു നിലാവുമായരുണാചലേ കുളിർ പെയ്തിടും
കാർത്തികേയനെ പെറ്റ ദേവി മഹേശ്വരീ വരദാ ഭവ
'ഞാൻ' അറിഞ്ഞതിലാരമിച്ചു ജഗത്തിൽ മംഗളമേകിയ
നിത്യനാം രമണന്റെ കാൽത്തളിർ എൻ മനസ്സിലുറക്കണേ
തീവ്രമായയൊരു സാധനയ്ക്കൊരു കോപ്പുമില്ല വിവേകവും
നിൻെറ പേരു വിളിച്ചു കേണിടും എൻ്റെ ദുഃഖമറിഞ്ഞുവോ
ഭൃത്യദാരകളത്രമൊക്കെയുമായി മായയിലായി ഞാൻ
തൊട്ടതൊക്കെയും നിന്നിൽ നിന്നും അകറ്റുവാൻ വഴി വന്നുപോയ്
ഇല്ല ഇക്കളി നിർത്തി ഞാൻ വരവുണ്ട് നിന്നെ തൊടാനിതാ
ഓടിമാറുവതിന്നു നീ മുതിരേണ്ട ഞാൻ വിടുകില്ലിനി
നല്ലൊരിക്കളിപ്പാട്ടം വേണ്ടിനി, ഞാൻ വലിച്ചെറിയുന്നിതാ
അമ്മ വേണമെനിക്ക് ഞാൻ കരയുന്നു കേൾക്കുകയില്ലയോ
കുഞ്ഞു വാശി പിടിക്കുകിൽ അരികത്തു വന്നു തലോടുവാൻ
വൈകിടും ജനനിക്കു ഭൂമിയിൽ എന്ത് പേരു ലഭിക്കുവാൻ
അംബ കാളിക അംബ കാളിക അംബ കാളിക പാടി ഞാൻ
ഇങ്ങു വീണു കരഞ്ഞു കാണുകിൽ എന്തു ലോകരുരച്ചിടും
ഭ്രാന്തനെന്നു വിളിച്ചിടാം, വെറും നാട്യമായി എടുത്തിടാം
നീന്തി ഞാൻ മണിദ്വീപിലെത്തുകിൽ എന്തു ലോകം അതിൽപ്പരം
ഭൂമി വേണ്ട, പ്രശസ്തി വേണ്ട, ധനം സമസ്തമെടുത്തു നീ
കാളിയെന്നൊരു വാക്കു താ, അതു പാടിയെന്നും നടന്നിടാം
നിൻ കഴൽ കണികണ്ടു ഞാനുണരുന്ന നാളുകളൊന്നിലും
അന്തകന്റെ നിഴൽ പതിക്കുകയില്ലയെന്നുടെ ജീവനിൽ
നിന്റെയാ പദതാരിൽ മന്മന ഭൃംഗമെത്തിടുമപ്പൊഴോ
പാട്ടുപാടൽ നിറുത്തി നിൻ മധുവാസ്വദിച്ചു രമിച്ചിടും
കോടി സാധനയാൽ മഹർഷികൾ കണ്ടൊരാ പൊരുളിന്നെ ഞാൻ
കാളിയെന്നൊരു വാക്കിനാൽ ഹൃദയത്തിലായ് കണി കണ്ടിടാം
അംബ കാളിക അംബ കാളിക അംബ കാളിക പാടി ഞാൻ
ഇങ്ങു വീണു കരഞ്ഞിടാം ഭാവതാരിണീ ഹൃദി ഭക്തി താ

No comments:
Post a Comment