ഒരു മഴക്കീറു പോലെ ഞാൻ
അനന്തതയിൽ ഇല്ലാതാം
അതിലും മുൻപിലെന്നിൽ നീ
മഴവില്ലു വിടർത്തണേ
കാറ്റ് വറ്റും മുളംതണ്ടായ്
ഞാൻ മാറും മുൻപിലെന്നിൽ നീ
മധുരോദാര ഗീതത്തിൻ
പല്ലവി പകരേണമേ
കണ്ണീരിന്നുറവ എന്നിൽ
വറ്റുന്നതിനു മുൻപിലായ്
നിന്റെ കാൽക്കൽ ഒരിറ്റേകാൻ
നീയെന്നിൽ കനിയേണമേ
കഴുത്തിൽ നിന്നു വാക്കൊന്നും
പുറപ്പെടാതെ ഞാൻ ചക്ര-
ശ്വാസത്തിൽ പെട്ടുഴറും മുൻപേ
നിന്റെ നാമം വരേണമേ
കൊഴിഞ്ഞു പോകും മുൻപെന്നെ
കാൽക്കൽ ചേർത്തുമ്മ വെക്കണേ
ഒഴിഞ്ഞീടുന്ന മുൻപെന്നിൽ
അൻപിൻ തീർത്ഥം ചുരത്തണേ
പടുംതിരികൾ ആളും മുൻ-
പെന്നിൽ നീ തിരി നീട്ടണേ
ഒന്നുമല്ലാത്തൊരെന്നെ നീ
ഒന്നുമില്ലാതെയാക്കണേ
അനന്തതയിൽ ഇല്ലാതാം
അതിലും മുൻപിലെന്നിൽ നീ
മഴവില്ലു വിടർത്തണേ
കാറ്റ് വറ്റും മുളംതണ്ടായ്
ഞാൻ മാറും മുൻപിലെന്നിൽ നീ
മധുരോദാര ഗീതത്തിൻ
പല്ലവി പകരേണമേ
കണ്ണീരിന്നുറവ എന്നിൽ
വറ്റുന്നതിനു മുൻപിലായ്
നിന്റെ കാൽക്കൽ ഒരിറ്റേകാൻ
നീയെന്നിൽ കനിയേണമേ
കഴുത്തിൽ നിന്നു വാക്കൊന്നും
പുറപ്പെടാതെ ഞാൻ ചക്ര-
ശ്വാസത്തിൽ പെട്ടുഴറും മുൻപേ
നിന്റെ നാമം വരേണമേ
കൊഴിഞ്ഞു പോകും മുൻപെന്നെ
കാൽക്കൽ ചേർത്തുമ്മ വെക്കണേ
ഒഴിഞ്ഞീടുന്ന മുൻപെന്നിൽ
അൻപിൻ തീർത്ഥം ചുരത്തണേ
പടുംതിരികൾ ആളും മുൻ-
പെന്നിൽ നീ തിരി നീട്ടണേ
ഒന്നുമല്ലാത്തൊരെന്നെ നീ
ഒന്നുമില്ലാതെയാക്കണേ
No comments:
Post a Comment