Monday, November 2, 2020

ഇമ

തുറന്നാൽ ആയിരം വർണ്ണം
വിതറുന്നൊരു ജാലകം 
വിസ്മയം കൊണ്ടു ചിത്തത്തെ 
പൊതിയും ലോകജീവിതം 

അടച്ചാൽ ഇരുളിൽ പാറും 
മിന്നാമിന്നിക്കുരുന്നുകൾ
നിമിഷം കൊണ്ടു ലോകങ്ങൾ
തീർത്തീടും സ്വപ്നവൈഭവം

ഇടയ്‌ക്കെവിടെയോ വേലി-
പ്പടർപ്പിൽ പാറുമാ ചിത്ര-
ശലഭത്തിന്റെ സ്വപ്നത്തി-
ന്നുള്ളിൽ ധ്യാനത്തിലാണു ഞാൻ

No comments:

Post a Comment