ശത്രു നിഴലിനെപ്പോലെ
കൂടെയല്ല -
നിഴൽ തന്നെ.
വിശ്വാസത്തിന്റെ വെളിച്ചത്തിനു
പുറം തിരിഞ്ഞു നിന്നപ്പോൾ
അറിവിൻ വെയിൽ താങ്ങാനാകാതെ
കുനിഞ്ഞിരുന്നപ്പോൾ
രണ്ടിലും വളർന്നത് ഒരേ നിഴൽ
സത്യത്തെ അന്വേഷിക്കാതെ
നിഷേധിച്ചപ്പോളും
അംഗീകരിച്ചപ്പോളും
നീണ്ടതതേ നിഴൽ.
പൂവായ പൂവെല്ലാം
അറുത്തെടുത്തപ്പോളും
ഒരു കുഞ്ഞിക്കൈ കാണാൻ കൊതിച്ചൊരു
തുമ്പപ്പൂ വാടി നിന്നപ്പോഴും
കാണായതതേ നിഴൽ
ചിരിക്കാതെ കരയുമ്പോഴും
നിറുത്താതെ എഴുതുമ്പോഴും
നിഴൽ ശത്രുഹസ്തം കണക്ക്
നീണ്ടു നീണ്ടു വരുന്നു.
ഊഞ്ഞാലാട്ടത്തിൻ്റെ
ഇരുതലകളിൽ നിന്നും
വീഴ്ച്ച മാത്രമേ സാദ്ധ്യമായുള്ളൂ
ഇരുട്ടും വെളിച്ചവും
ഉള്ളിടത്തേ
നിഴൽ വീഴുന്നുള്ളൂ
ഉദയാസ്തമയങ്ങൾക്ക്
ഒത്ത നടുക്കേ
നിഴൽ മറയുന്നുമുള്ളൂ....
കൂടെയല്ല -
നിഴൽ തന്നെ.
വിശ്വാസത്തിന്റെ വെളിച്ചത്തിനു
പുറം തിരിഞ്ഞു നിന്നപ്പോൾ
അറിവിൻ വെയിൽ താങ്ങാനാകാതെ
കുനിഞ്ഞിരുന്നപ്പോൾ
രണ്ടിലും വളർന്നത് ഒരേ നിഴൽ
സത്യത്തെ അന്വേഷിക്കാതെ
നിഷേധിച്ചപ്പോളും
അംഗീകരിച്ചപ്പോളും
നീണ്ടതതേ നിഴൽ.
പൂവായ പൂവെല്ലാം
അറുത്തെടുത്തപ്പോളും
ഒരു കുഞ്ഞിക്കൈ കാണാൻ കൊതിച്ചൊരു
തുമ്പപ്പൂ വാടി നിന്നപ്പോഴും
കാണായതതേ നിഴൽ
ചിരിക്കാതെ കരയുമ്പോഴും
നിറുത്താതെ എഴുതുമ്പോഴും
നിഴൽ ശത്രുഹസ്തം കണക്ക്
നീണ്ടു നീണ്ടു വരുന്നു.
ഊഞ്ഞാലാട്ടത്തിൻ്റെ
ഇരുതലകളിൽ നിന്നും
വീഴ്ച്ച മാത്രമേ സാദ്ധ്യമായുള്ളൂ
ഇരുട്ടും വെളിച്ചവും
ഉള്ളിടത്തേ
നിഴൽ വീഴുന്നുള്ളൂ
ഉദയാസ്തമയങ്ങൾക്ക്
ഒത്ത നടുക്കേ
നിഴൽ മറയുന്നുമുള്ളൂ....
No comments:
Post a Comment