ച്ചിരപുരാതന സത്യമുയിർക്കുവാൻ
വിരിയണേ തവ ദീപ്തമുഖത്തൊരു
നറുചിരി അതിനായുയിരും തരാം
അരുതു പൈതൃകമെന്നു വിധിച്ചൊരീ-
യസുരതാണ്ഡവമിന്നു മദിയ്ക്കവേ
മദമിയന്ന പ്രജാപരിപാലകർ
തവഹിതങ്ങളെ മാറ്റിമറിയ്ക്കവേ
ഇതുവരേ തവ മന്ത്രമൊരിയ്ക്കലും
ഉരുവിടാത്തവർ കെട്ടുമുറുക്കവേ
വരികയാണവർ നിന്റെ വിധിയ്ക്കുമേൽ
വെറുമൊരു കടലാസ് വിധിയോടിതാ
വരികയാണവർ നിന്റെ വ്രതത്തിനെ -
പ്പരിഹസിച്ചു ചിരിച്ചു കളഞ്ഞവർ
വരികയാണവർ നിൻ തിരുസന്നിധി
മലിനമാക്കുവതിന്നു മുതിർന്നിതാ
വിധി വണങ്ങിടുമാ നട കാണുവാൻ
വിധിയുമായി വരും മഹിഷങ്ങളെ
മൃഗയ ചെയ്യുവതിന്നതിനേകണേ
അനുമതി പശുപാശവിമോചകാ
ഹരിഹരന്റെ സുതാ, അവഹേളനം
അവരുയർത്തുകയാണു നിരന്തരം
മഹിഷി തൻ മദമങ്ങു കളഞ്ഞ പോൽ
കളയണേയിവർ തൻ മദവും വിഭോ
ഘൃതമണിഞ്ഞൊരു മൂർത്തിയിൽ യോഗബ-
ന്ധനമണിഞ്ഞ പട്ടാസനവിഗ്രഹേ
മനമുറയ്ക്കണമായതിനായി ഞാൻ
ഘൃണി! പദാംബുജമിന്നു വണങ്ങിടാം
സ്മൃതിയിൽ താവക മുദ്ധമുഖം, ദേഹ-
മണിയുമാ തിരുമുദ്ര, ജപിയ്ക്കുവാൻ
ശരണമന്ത്രമിതിൽപ്പരമെന്തു ധ-
ന്യത വരാൻ, മൃതി തൻ ഭയമേശുമോ?
ശബരിമാമല മേലെയിരിപ്പൊരെ-
ന്നുയിരിനും ഉയിരായിടുമയ്യനേ
ഇനി സഹിപ്പതിനാകുവതില്ല മേ
വരികയാണടിയങ്ങൾ, തുണയ്ക്കണേ
കളമൃദുസ്മിതമോടെ സമാധിയിൽ
മരുവിടും വരദാഖിലനായകാ
തവ ഗിരിയ്ക്കൊരു രക്ഷണമേകുവാൻ
വരികയായൊരു സേന കണക്കിനെ
പഴയ പോൽ തവ സന്നിധി കാണുവാൻ
അതിവിശുദ്ധമീ ധർമ്മമുയിർക്കുവാൻ
ജഡത വിട്ടുയരും തിരമാല പോൽ
വരികയാണിഹ ഹൈന്ദവ ചേതന
തെരുവുകൾ ശരണം വിളിയിൽ കുതിർ-
ത്തൊരു ജനാവലി നിന്നെയുണർത്തവേ
ചൊരിയണേ കൃപ ഞങ്ങളിലെപ്പൊഴും
നിറയണേ നിറപൗരുഷമായ് സ്വയം
ഹരിവരാസനരാഗമതിൽ സ്വയം
അഭിരമിച്ചുറങ്ങീടുക അയ്യനേ
ഇവിടെ താവകസേവകർ ഞങ്ങളു-
ണ്ടുയിരുമൂണുമുറക്കവുമേകുവാൻ
രിപുസമൂഹമതെത്ര ശ്രമിക്കിലും
തവ വനത്തിലെ നിത്യ പ്രശാന്തത
തകരുവാനിവിടുള്ളൊരു ഭക്തനും
അനുവദിയ്ക്കുകയില്ല ജഗത്പ്രഭോ
അസുരരോങ്ങിടുമായുധമേതിനും
തരണമങ്ങു തവായുധമുത്തരം
അവരുയർത്തുമപസ്വരമൊക്കെയും
ശരണമന്ത്രജപത്തിൽ ലയിയ്ക്കണം
ഉയരുമീ സമരാഗ്നിയിൽ ശോണിതം
കലരും രാക്ഷസ കോട്ടകൾ കത്തണം
തവ ഹിതം നിറവേറ്റുവതിന്നു നീ -
യരുളണം തവ ശക്തിയിവർകളിൽ
പടി ചവിട്ടി വരും പതിനെട്ടുമാ
വിജയം(ൻ) നിന്നുടെ കാൽക്കൽ പതിയ്ക്കുവാൻ
മകരജ്യോതിയുയർന്നിടുമീ മല
ശരണമന്ത്ര വിഭൂഷിതമായിടും
തല കുനിച്ചിഹ മൂന്നുലകും തൊഴും
ശബരിമാമല മേവിടുമെൻ പുരാൻ
കലിമലങ്ങളകറ്റിടുമയ്യനേ
ശരണമെന്നു ജഗത്തു വിളിച്ചിടും
ചിത്രം കടപ്പാട്:S Aadikesh Narayan
No comments:
Post a Comment