Wednesday, October 7, 2015

വ്യാധന്‍.....

നന്മയുടെ പക്ഷം പിടിക്കാന്‍ എന്ന വ്യാജേന, എല്ലാവരും താന്താങ്ങളുടെ രാഷ്ട്രീയം കളിക്കുമ്പോള്‍ ഇത്രയുമെങ്കിലും ഞാന്‍ പറയാതെ വയ്യ...

************************************************************

വെട്ടണം കുഞ്ഞുങ്ങളെ ഇനിയും മാട്ടിന്‍തല-
വെട്ടണം, വിറയ്ക്കാതെ കയ്യുകള്‍ സഖാക്കളെ,
ഇട്ടു പോരണം വിദ്യാലക്ഷ്മി തന്‍ മുറ്റത്തുമി-
പ്പൊട്ടന്മാര്‍ തൊഴാന്‍ പോകും അമ്പല മുറ്റത്തും നാം

ഒത്തു ചേരുകില്‍ സിന്ദാബാദുകള്‍ മുഴക്കുവാന്‍
ചത്തു പോവുകില്‍ രക്തസാക്ഷിത്വം കൊണ്ടാടുവാന്‍
പത്തു നാള്‍ നിന്നെപ്പറ്റി വാചാലരാകാന്‍ ഉണ്ടാം
പോത്തു വെട്ടുവാന്‍ ആഞ്ഞൊരീ സഖാക്കളും കൂടെ

ഇത്തിരി കാത്താല്‍ കാണാം കൈയടി പയ്യെ പയ്യെ
നേര്‍ത്തു നേര്‍ത്തില്ലാതെയാകുന്നത് കണ്ണാല്‍ തന്നെ
ബാക്കിയാവുക എന്തിനെന്നറിയാതെ നീളും
വ്യര്‍ത്ഥജീവിതം മാത്രം, ഭൂതകാലത്തിന്‍ ശവം

വെട്ടണം അതിനാല്‍ നീ ഇന്നു തന്നെയിത്തല,
ആര്‍ക്കുവാന്‍ നേതാക്കളും, കൂട്ടുകാരുമിന്നൊപ്പം
ഗുരുക്കന്മാരും കൂടും കാലത്തില്‍- ഇന്നില്‍ മാത്രം -
ജീവിച്ചു മദിക്കുക, വെട്ടുക മാട്ടിന്‍തല

പോയ്ത്തുലയട്ടെ കാവും അമ്പലങ്ങളും പക്ഷെ
കാത്തു നാം സൂക്ഷിക്കേണം അന്യവിഗ്രഹങ്ങളെ
ഒട്ടുമേ തീണ്ടിക്കൂടാ മറ്റുള്ളവര്‍ തന്‍ ഇടം
പൊട്ടിയേ വീണേക്കാമീ ആകാശം തലയ്ക്കു മേല്‍

അവര്‍ നോല്‍ക്കുമ്പോള്‍ നീയും പട്ടിണി കിടക്കുക
ഇവിടെ രാമന്‍ കഥ പാഴ്വാക്കെന്നോതീടുക
അവരെ കൊണ്ടാടുവാന്‍ ഇവിടെ നിന്ദാവര്‍ഷം
ചൊരിക, മുതല്‍ക്കൂട്ടായ് മാറുക വോട്ടിന്നായ്‌ നീ

ഒട്ടുമേ വൈകിക്കൂടാ ഈ ധരിത്രി തന്‍ പുണ്യ
സഞ്ചയങ്ങളെ ഒന്നായ് ചുട്ടെരിക്കുവാന്‍, പിന്നില്‍
ആര്‍ക്കുന്നൂ സഖാക്കളും ഗുരുവും നേതാക്കളും
വെട്ടു നീ ദയയന്യേ സാധുവാം മാട്ടിന്‍തല

രക്തമീ വിദ്യാലയ മുറ്റത്തു പരക്കട്ടെ,
ഇടനാഴികള്‍ താണ്ടി തെരുവില്‍ നിറയട്ടെ,
രുധിരപ്രളയത്തിന്‍ കുത്തിപ്പാച്ചിലില്‍ ഗതി
കിട്ടാതെ ഓടീടട്ടെ, സത്വമൂര്‍ത്തികള്‍ ആകെ.

പിന്നെയീ വിദ്യാലയം ആളട്ടെ, തമസ്സിന്‍റെ
വിശ്വമൂര്‍ത്തികള്‍, രക്ത പതാക ഏന്തുന്നവര്‍
കാത്തു നാം സൂക്ഷിച്ചൊരു പൈതൃകം ചരിത്രത്തില്‍
പോലുമില്ലാതെ മാഞ്ഞു പോകട്ടെ നാളില്‍ നാളില്‍

നാളെയീ പിശാചുക്കള്‍ രക്തത്തിനായി
ദാഹിച്ചീ നിന്‍റെ തന്നെ കഴുത്തില്‍ പിടി മുറുക്കുമ്പോള്‍
ഓര്‍ക്കുക വെട്ടാന്‍ പിന്നെ ഗോമാതാവുണ്ടാകില്ല
ആകെയാ പെറ്റമ്മയും നൊമ്പരങ്ങളും മാത്രം.....

No comments:

Post a Comment