സ്പന്ദിക്കൂ നിറുത്താതെയിനിയും നൂറായിരം
ചിന്തകൾക്കുള്ളിൽ നിന്നും ഉജ്ജ്വലപ്രകാശത്തിൻ
മന്ദഹാസത്തോടൊരു ആയിരം ചതുർയുഗ
പര്യന്തം ജ്വലിക്കട്ടെ നിന്നുടെ ചിന്താധാര
ഹേ നരോത്തമ നിന്റെ നാദത്തിൻ തരംഗങ്ങൾ
അന്തരീക്ഷങ്ങൾ തോറും കന്പനം കൊണ്ടീടവേ
കാലത്തിൻ വല ഭേദിച്ചങ്ങിനെ നീ നാടിന്റെ
യോഗപദ്മത്തിൽ നിദ്ര കൊള്ളുന്നൂ ഇന്നും പക്ഷെ
ആദ്യമായ് ആര്യാവർത്തത്തിന്റെ ശംഖൊലി കേട്ടു
പശ്ചിമ ദിഗന്തങ്ങൾ എന്പാടും വിറക്കവേ
നിന്നു നീ ധീരാൻ, തന്റെ കാഷായവസ്ത്രത്തിന്റെ
സൌരശോഭയിൽ ഭുവനങ്ങളെ ആഴ്‍ത്തിക്കൊണ്ടേ
കാവി വസ്ത്രത്താൽ തീർത്ത തലപ്പാവരപ്പട്ട
മൂർദ്ധാവിൽ സാക്ഷാൽ രാമകൃഷ്ണന്റെ ആശിസ്സുകൾ
നിന്നു നീ ജഗത്തിന്റെ പുരുഷാകാരം പൂണ്ടീ
ധന്യമാം കാലത്തിനെ ശോഭനമാക്കിക്കൊണ്ടേ
ഘനസാഗരത്തിന്റെ നീലിമയഗാധത
നിറയും കണ്ണിൽ വിദ്യുത് പ്രഭയോ കാരുണ്യമോ
മസ്തകൌന്നത്യത്തിൽ ദേവതാത്മാവിൻ സമം
നിൽക്കുന്നതാരോ സാക്ഷാൽ നരനോ* നരേന്ദ്രനോ
സത്യത്തിൻ പൊരുൾ തേടിയലഞ്ഞ കൌമാരവും
സച്ചിദാനന്ദത്തിന്റെ കൈകളാൽ തലോടലും
ഒറ്റക്ക് നടന്നിന്ത്യ തന്നുടെയാത്മാവിനെ
തൊട്ടുണർത്താനുള്ളതാം വിദ്യ നീയറിഞ്ഞതും
നിസ്തുലപ്രകാശമായ് പടിഞ്ഞാറുദിച്ചതും
നിശ്ശങ്കം അഭീ: അഭീ: എന്ന് നീ ഗർജ്ജിച്ചതും
ചത്ത ഭാരതവർഷപൌരുഷപ്രഭാവത്തെ
തട്ടി നീയുയിർപ്പിച്ചു മുന്നോട്ടു പായിച്ചതും
അന്യനായ് ദു:ഖിച്ചതും അമ്മക്കായ്# കരഞ്ഞതും
നിന്നിലേക്കമർന്നു നീ നിത്യനായ് മറഞ്ഞതും
ഇന്നുമീ നൂറ്റാണ്ടിന്നും അപ്പുറം സുവ്യക്തമായ്
മിന്നിടും കാലത്തിന്റെ കണ്ണാടിക്കൂടിൽ കാണാം
ഇന്ത്യ പെറ്റൊരു ധീരപൂരുഷ, ജ്യേഷ്ഠ!, എന്റെ
പൊന്നു തന്പുരാൻ തന്റെ അരുമക്കിടാവേ നീ
സന്തതം ആദർശത്തിൻ വിളക്കായ് ജ്വലിക്കാവൂ
അന്തരംഗത്തിൽ ഇന്നും, നാളെകൾ എല്ലാതിലും
*നരമഹർഷി
#കാളി

വിവേകത്തിന്റെ ആനന്ദം
ReplyDelete