Friday, December 5, 2014

അന്നൊരു ഡിസംബര്‍ ആറിന്...

വീണ്ടും ഓര്‍മ്മയില്‍ മഞ്ഞിനൊപ്പം കുളിരായ് പെയ്യും പുരാവൃത്തമി-ന്നൊന്നില്‍ പൂത്തു തളിര്‍ത്തിടുന്നു ധനുമാസത്തിന്റെ സൌഭാഗ്യമായ്
പണ്ടീ നാടിന്‍ മുഖത്തു തേച്ചൊരപമാനത്തിന്‍ മിനാരങ്ങളെ 
അന്നാ ധീരര്‍ തകര്‍ത്തെറിഞ്ഞു, മഹിതം ആ ഓര്‍മ്മകള്‍ക്കഞ്ജലി

തോക്കും ലാത്തിയുമേന്തിയന്നു തടയാന്‍ വന്നോരു സൈന്യത്തെയും
നിശ്ശങ്കം തൃണവല്‍ഗണിച്ചു, "ജയ റാം" മന്ത്രത്തിന്‍ സങ്കീര്‍ത്തനം
ഉള്ളില്‍ തൂകിയജയ്യശക്തിവിഭവത്തിന്‍ വീര്യമുള്‍ക്കൊണ്ടു, രാം-
ജന്മസ്ഥാനിനെ മുക്തമാക്കിയവരാ ശ്രീമാരുതീ തുല്യരായ്


പിന്നേയും ദുരിതങ്ങള്‍ കൊണ്ടു പൊതിയും ദുശ്ശാസകന്മാരെയും,
തീതുപ്പുന്നൊരു വാക്കിനാല്‍ കലഹമീ മണ്ണില്‍ വിതപ്പോരെയും,
തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തി ചോര നുണയും രാഷ്ട്രീയരക്ഷസ്സെയും,
എല്ലാം നാമെതിരിട്ടു സംസ്കൃതിയിതിന്‍ ധര്‍മധ്വജം സാക്ഷിയായ്

ഇല്ലാ ഭേദം! ഇതില്‍ പിറന്ന സകലര്‍ക്കും പൈതൃകപ്പൊന്‍വിള-
ക്കൊന്നേയുള്ളു അതിന്നു പേരു പ്രഥിതം "ഹിന്ദുത്വം" എന്നല്ലയോ
ആ ധര്‍മ്മം പുണരുന്നവര്‍ക്കു ഭഗവാന്‍ ശ്രീരാമനും കൃഷ്ണനും
എല്ലാം തന്നുടെ തന്നെയെന്ന അഖിലൈക്യത്തിന്റെ ബോധം വരും

വീണ്ടും പൊങ്ങണമമ്പലം മധുരയില്‍, ശ്രീകാശിയില്‍, രാമജ-
ന്മസ്ഥാനില്‍, ഒരു തുള്ളി രക്തമതിനായ് ചിന്താതെയെല്ലാവരും
സംഗച്ഛധ്വമതിന്റെ സൂക്തിയുരുവിട്ടേകാത്മ ഭാവത്തൊടെ
കൈകോര്‍ത്തീടുയരട്ടെയീയമരമാം നാടിന്‍ പരം വൈഭവം 

No comments:

Post a Comment