നീ ഊട്ടി വളര്‍ത്തിയ
ചെന്നായ്ക്കള്‍ക്ക്
ഇന്നലത്തെ ശിശുബലി എന്റെ.
ഇന്നത് നിന്റെ...
വ്യത്യാസം പുതപ്പിച്ച
പതാകകള്‍ക്ക് മാത്രം,
കണ്ണീരും ചോരയും
ഒരു നിറം.
നീ എന്റെ മണ്ണില്‍
വിതക്കാന്‍ കൊടുത്തുവിട്ട
അന്തകവിത്തില്‍ ചിലത് നിന്റെ മണ്ണില്‍
വീണു മുളപൊട്ടിയിരിക്കുന്നു.
സ്വയം നെയ്ത വലയില്‍
കുരുങ്ങി മരിച്ച ചിലന്തികള്‍
സഹതാപം അര്‍ഹിക്കുന്നുവോ??
ഞാന്‍ കരഞ്ഞപ്പോള്‍ നീ ചിരിച്ചുവെങ്കിലും
സഹോദരാ,
നീയൊരുങ്ങുന്നത്
ഒരു വേട്ടയ്ക്കാണെങ്കില് നിന്നോടൊപ്പം
ഞാനുമുണ്ടാകും.
പക്ഷെ അതുവരെ....
തിരക്കിനിടയില്‍
കളഞ്ഞുപോയ
കളിപ്പാട്ടം അന്വേഷിച്ച്
ഇനിയൊരു കുഞ്ഞും
ഈ ഗുഹാമുഖത്തേക്ക് വരാതിരിക്കട്ടെ..
ചെന്നായ്ക്കള്‍ക്ക്
ഇന്നലത്തെ ശിശുബലി എന്റെ.
ഇന്നത് നിന്റെ...
വ്യത്യാസം പുതപ്പിച്ച
പതാകകള്‍ക്ക് മാത്രം,
കണ്ണീരും ചോരയും
ഒരു നിറം.
നീ എന്റെ മണ്ണില്‍
വിതക്കാന്‍ കൊടുത്തുവിട്ട
അന്തകവിത്തില്‍ ചിലത് നിന്റെ മണ്ണില്‍
വീണു മുളപൊട്ടിയിരിക്കുന്നു.
സ്വയം നെയ്ത വലയില്‍
കുരുങ്ങി മരിച്ച ചിലന്തികള്‍
സഹതാപം അര്‍ഹിക്കുന്നുവോ??
ഞാന്‍ കരഞ്ഞപ്പോള്‍ നീ ചിരിച്ചുവെങ്കിലും
സഹോദരാ,
നീയൊരുങ്ങുന്നത്
ഒരു വേട്ടയ്ക്കാണെങ്കില് നിന്നോടൊപ്പം
ഞാനുമുണ്ടാകും.
പക്ഷെ അതുവരെ....
തിരക്കിനിടയില്‍
കളഞ്ഞുപോയ
കളിപ്പാട്ടം അന്വേഷിച്ച്
ഇനിയൊരു കുഞ്ഞും
ഈ ഗുഹാമുഖത്തേക്ക് വരാതിരിക്കട്ടെ..
കഴുതപ്പുലികളാണവര്. അവര്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുന്ന ദുഷ്ടജന്തുക്കള്‍ നമ്മുടെ ദേശത്തിലും ഉണ്ട്. ചിലര്‍ മൌനം കൊണ്ടും മനം കൊണ്ടും സപ്പോര്‍ട്ട്. ചിലര്‍ തുറന്നുതന്നെ സപ്പോര്‍ട്ട്.
ReplyDelete