നാളെയെന്‍ മരണത്തിനു ശേഷം
ആരു കാണുമോ എന്നെയൊന്നോര്ക്കാന്
നീല നീല നഭസ്സിനു ചോട്ടില്
ഞാന്‍ നീരാടിയ ചോലയുണ്ടാമോ
കാലു തെറ്റി ഞാന്‍ വീണ കിണറ്റിന്
ആഴത്തില്‍ പൂത്ത തെച്ചിയുണ്ടാമോ
കായലോരം നനഞ്ഞൊരു കാറ്റിന്
കാതില്‍ മൂളിയ ഗാനമുണ്ടാമോ
സൂര്യമാനസം കണ്ടു കരഞ്ഞ
സൂര്യകാന്തി തന് ദൈന്യമുണ്ടാമോ
സാന്ധ്യതാരങ്ങളെ മറച്ചിന്നും
ഈയിരുളിന്‍ കാര്‍മേഘം വരുമോ
ഈയിരുട്ടിന് മറ പിടിച്ചിന്നും
ഓര്‍മ്മ മായ്ക്കുമാ ഗന്ധം വരുമോ
നാളെയെന്‍ മരണത്തിനു ശേഷം
ആരു കാണുമോ എന്നെയൊന്നോര്ക്കാന്
കൂട്ടുകാരുടെ വേഷമണിഞ്ഞോര്
ഓര്‍ക്കുമോ രണ്ടു നാളിന്നു ശേഷം
നേട്ടമൊക്കെ മുറിച്ചു തിന്നുള്ളോര്
നീട്ടുമോ തിരിയെന്റെയോര്മ്മക്കായ്
കണ്ണുനീരു പകുത്തവര്‍ ഒന്നു
കണ്ണടച്ചു സ്മരിക്കുമോയെന്നെ
പാട്ടുകേട്ടു രസിച്ചവര്‍ ഉള്ളില്‍
ഓര്‍ത്തിരിക്കുമോ ഗാനങ്ങളെല്ലാം
എന്തിനെത്ര നാള് ഓര്‍ക്കുവാന്‍ ജീവന്
പങ്കു വെച്ചൊരു പ്രേയസി പോലും
നാളെയെന്‍ മരണത്തിനു ശേഷം
ആരു കാണുമോ എന്നെയൊന്നോര്ക്കാന്
ചാരെ വന്ന ശലഭം പറഞ്ഞു
നാളെയീ നിറം മണ്ണില്‍ ലയിക്കും
എങ്കിലെന്തെന്റെ ഇന്നിനാല് വര്‍ണ്ണം
നാലുപാടും വിതറി ഞാന്‍ പാറും
പുഞ്ചിരിക്കുന്നൊരാമ്പല് മൊഴിഞ്ഞു
ശങ്കയില്ല കൊഴിഞ്ഞു ഞാന്‍ പോകും
ഇന്നതിന് മുന്‍പ് ദേവന്റെ കാല്ക്കല്
ചേര്‍ന്നു നിന്നമരത്വമേറീടും
വെണ്ണിലാവ് പൊഴിക്കും ശശാങ്കന്
മന്ദമായെന്റെ കാതില്‍ പറഞ്ഞു
മെല്ലെ ഞാനും ക്ഷയിക്കും പുതിയ
ദിവ്യശോഭയോടൊന്നുയിര്ക്കൊള്ളാന്
നാളെയെന്‍ മരണത്തിനു ശേഷം
എന്തിനാരെങ്കിലും എന്നെയോര്‍ക്കാന്‍
നാലു നാളിന്നതിഥി ഞാന്‍ വീണ്ടും
വീടുപേക്ഷിച്ച് പോകുന്ന നേരം
ഈ മനോഹര ഗാനം മുഴുമി-
ച്ചീണമൊന്നു പുതുക്കുന്ന നേരം
കത്തിവേഷമഴിച്ചു ഞാന്‍ നന്നായ്
പച്ച തേക്കാന്‍ തുടങ്ങുന്ന നേരം
ക്ഷുദ്രമാമെന്റെ ജീവിതം വിട്ടു
ഭദ്രനിത്യത പുല്കുന്ന നേരം
ആര്ത്തിരമ്പിയൊഴുകുമീ വാഴ്വിന്
കൂത്തരങ്ങിങ്ങൊഴിയുന്ന നേരം
എന്തിനാരെങ്കിലും എന്നെയോര്‍ക്കാന്‍
അത്രമാത്രം സമയം കളയാന്‍
നാളെയെന്‍ മരണത്തിനു ശേഷം
ഓര്‍മ്മ മാഞ്ഞു ഞാനില്ലാതെയാട്ടെ
പൊന്‍വിളക്കുമായ് പുത്തൻ പ്രഭാതം
പുഞ്ചിരിച്ചു ഹാ വീണ്ടും വരട്ടെ
പൂവിളി പൊങ്ങും ഓണം വരട്ടെ
പൂത്ത മാമ്പൂ മണം പൊങ്ങിടട്ടെ
ആതിര തന് കുളിരുമായ് സ്നേഹം
വാര്‍ന്നൊഴുകും ദിനങ്ങള്‍ വരട്ടെ
എന്നെയോര്‍ക്കുവാന്‍ രണ്ടു പേര് എന്റെ
കണ്ണുനീരും കവിതയും മാത്രം
ആരു കാണുമോ എന്നെയൊന്നോര്ക്കാന്
നീല നീല നഭസ്സിനു ചോട്ടില്
ഞാന്‍ നീരാടിയ ചോലയുണ്ടാമോ
കാലു തെറ്റി ഞാന്‍ വീണ കിണറ്റിന്
ആഴത്തില്‍ പൂത്ത തെച്ചിയുണ്ടാമോ
കായലോരം നനഞ്ഞൊരു കാറ്റിന്
കാതില്‍ മൂളിയ ഗാനമുണ്ടാമോ
സൂര്യമാനസം കണ്ടു കരഞ്ഞ
സൂര്യകാന്തി തന് ദൈന്യമുണ്ടാമോ
സാന്ധ്യതാരങ്ങളെ മറച്ചിന്നും
ഈയിരുളിന്‍ കാര്‍മേഘം വരുമോ
ഈയിരുട്ടിന് മറ പിടിച്ചിന്നും
ഓര്‍മ്മ മായ്ക്കുമാ ഗന്ധം വരുമോ
നാളെയെന്‍ മരണത്തിനു ശേഷം
ആരു കാണുമോ എന്നെയൊന്നോര്ക്കാന്
കൂട്ടുകാരുടെ വേഷമണിഞ്ഞോര്
ഓര്‍ക്കുമോ രണ്ടു നാളിന്നു ശേഷം
നേട്ടമൊക്കെ മുറിച്ചു തിന്നുള്ളോര്
നീട്ടുമോ തിരിയെന്റെയോര്മ്മക്കായ്
കണ്ണുനീരു പകുത്തവര്‍ ഒന്നു
കണ്ണടച്ചു സ്മരിക്കുമോയെന്നെ
പാട്ടുകേട്ടു രസിച്ചവര്‍ ഉള്ളില്‍
ഓര്‍ത്തിരിക്കുമോ ഗാനങ്ങളെല്ലാം
എന്തിനെത്ര നാള് ഓര്‍ക്കുവാന്‍ ജീവന്
പങ്കു വെച്ചൊരു പ്രേയസി പോലും
നാളെയെന്‍ മരണത്തിനു ശേഷം
ആരു കാണുമോ എന്നെയൊന്നോര്ക്കാന്
ചാരെ വന്ന ശലഭം പറഞ്ഞു
നാളെയീ നിറം മണ്ണില്‍ ലയിക്കും
എങ്കിലെന്തെന്റെ ഇന്നിനാല് വര്‍ണ്ണം
നാലുപാടും വിതറി ഞാന്‍ പാറും
പുഞ്ചിരിക്കുന്നൊരാമ്പല് മൊഴിഞ്ഞു
ശങ്കയില്ല കൊഴിഞ്ഞു ഞാന്‍ പോകും
ഇന്നതിന് മുന്‍പ് ദേവന്റെ കാല്ക്കല്
ചേര്‍ന്നു നിന്നമരത്വമേറീടും
വെണ്ണിലാവ് പൊഴിക്കും ശശാങ്കന്
മന്ദമായെന്റെ കാതില്‍ പറഞ്ഞു
മെല്ലെ ഞാനും ക്ഷയിക്കും പുതിയ
ദിവ്യശോഭയോടൊന്നുയിര്ക്കൊള്ളാന്
നാളെയെന്‍ മരണത്തിനു ശേഷം
എന്തിനാരെങ്കിലും എന്നെയോര്‍ക്കാന്‍
നാലു നാളിന്നതിഥി ഞാന്‍ വീണ്ടും
വീടുപേക്ഷിച്ച് പോകുന്ന നേരം
ഈ മനോഹര ഗാനം മുഴുമി-
ച്ചീണമൊന്നു പുതുക്കുന്ന നേരം
കത്തിവേഷമഴിച്ചു ഞാന്‍ നന്നായ്
പച്ച തേക്കാന്‍ തുടങ്ങുന്ന നേരം
ക്ഷുദ്രമാമെന്റെ ജീവിതം വിട്ടു
ഭദ്രനിത്യത പുല്കുന്ന നേരം
ആര്ത്തിരമ്പിയൊഴുകുമീ വാഴ്വിന്
കൂത്തരങ്ങിങ്ങൊഴിയുന്ന നേരം
എന്തിനാരെങ്കിലും എന്നെയോര്‍ക്കാന്‍
അത്രമാത്രം സമയം കളയാന്‍
നാളെയെന്‍ മരണത്തിനു ശേഷം
ഓര്‍മ്മ മാഞ്ഞു ഞാനില്ലാതെയാട്ടെ
പൊന്‍വിളക്കുമായ് പുത്തൻ പ്രഭാതം
പുഞ്ചിരിച്ചു ഹാ വീണ്ടും വരട്ടെ
പൂവിളി പൊങ്ങും ഓണം വരട്ടെ
പൂത്ത മാമ്പൂ മണം പൊങ്ങിടട്ടെ
ആതിര തന് കുളിരുമായ് സ്നേഹം
വാര്‍ന്നൊഴുകും ദിനങ്ങള്‍ വരട്ടെ
എന്നെയോര്‍ക്കുവാന്‍ രണ്ടു പേര് എന്റെ
കണ്ണുനീരും കവിതയും മാത്രം
മരണത്തിനപ്പുറം നാം എന്തായി അവശേഷിക്കും!
ReplyDeleteനല്ല കവിത