10/22/10 ന് എഴുതിയ കവിത
--------------------------------------
ഇന്നലെ നീ കണ്ട
കടലിനപ്പുറം
വേറൊരു വലിയ കടലുണ്ട്
ആ ചക്രവാളത്തിനപ്പുറം
വേറെ ഒരാകാശമുണ്ട്
ആ സന്ധ്യകള്‍ക്കപ്പുറം
ഒരു പുലരിത്തുടുപ്പുണ്ട്
ആ പാട്ടുകള്‍ക്കുള്ളില്‍
ഏകാന്തമായ ഒരു
തംബുരു ധ്വനിയുണ്ട്
ആ നിലാവിന്‍റെ
ഇഴകള്‍ക്കുമപ്പുറം
പൂര്‍ണ്ണചന്ദ്രന്‍ കുളിക്കുന്ന
തടാകമൊന്നുണ്ട്
ചെന്നിണം ഒഴുകിയ
വഴികള്‍ക്കപ്പുറം
ഇപ്പോഴും മിടിക്കുന്ന
ഒരു ഹൃദയമുണ്ട്
ഉതിര്‍ന്നു വീണ
തലമുടികള്‍ക്കിടയില്‍
നിനക്കായി ഞാനേറ്റ
ക്ഷതങ്ങളുണ്ട്
ആ കുഴിഞ്ഞ കണ്ണുകളില്‍
പുതുയുഗത്തിന്റെ
വഴിത്തിളക്കമുണ്ട്
ഇന്നലെ നീ കണ്ട
എനിക്കപ്പുറം
മറ്റൊരു ഞാന്‍ ഉണ്ട്
എന്‍റെ അപൂര്‍ണ്ണതക്കപ്പുറം
ഇനിയും നീ കണ്ടെത്താത്ത
സ്നേഹത്തിന്‍റെ തുരുത്തുകള്‍ ഉണ്ട്....
--------------------------------------
ഇന്നലെ നീ കണ്ട
കടലിനപ്പുറം
വേറൊരു വലിയ കടലുണ്ട്
ആ ചക്രവാളത്തിനപ്പുറം
വേറെ ഒരാകാശമുണ്ട്
ആ സന്ധ്യകള്‍ക്കപ്പുറം
ഒരു പുലരിത്തുടുപ്പുണ്ട്
ആ പാട്ടുകള്‍ക്കുള്ളില്‍
ഏകാന്തമായ ഒരു
തംബുരു ധ്വനിയുണ്ട്
ആ നിലാവിന്‍റെ
ഇഴകള്‍ക്കുമപ്പുറം
പൂര്‍ണ്ണചന്ദ്രന്‍ കുളിക്കുന്ന
തടാകമൊന്നുണ്ട്
ചെന്നിണം ഒഴുകിയ
വഴികള്‍ക്കപ്പുറം
ഇപ്പോഴും മിടിക്കുന്ന
ഒരു ഹൃദയമുണ്ട്
ഉതിര്‍ന്നു വീണ
തലമുടികള്‍ക്കിടയില്‍
നിനക്കായി ഞാനേറ്റ
ക്ഷതങ്ങളുണ്ട്
ആ കുഴിഞ്ഞ കണ്ണുകളില്‍
പുതുയുഗത്തിന്റെ
വഴിത്തിളക്കമുണ്ട്
ഇന്നലെ നീ കണ്ട
എനിക്കപ്പുറം
മറ്റൊരു ഞാന്‍ ഉണ്ട്
എന്‍റെ അപൂര്‍ണ്ണതക്കപ്പുറം
ഇനിയും നീ കണ്ടെത്താത്ത
സ്നേഹത്തിന്‍റെ തുരുത്തുകള്‍ ഉണ്ട്....
ഇനിയും കണ്ടെത്താനെന്തൊക്കെ!
ReplyDelete