വിസ്മയിപ്പിക്കാതിരിക്കുകെന്‍ ലോകമേ
അല്പമീ ശ്വാസം വലിച്ചു കൊള്ളട്ടെ ഞാന്‍..
നിസ്തുലം നിന്‍ ശില്പഭംഗിയാല്‍ തീര്‍ത്തൊരീ
വിസ്തൃതം അണ്ഡകടാഹങ്ങള്‍, നക്ഷത്ര-
ഭസ്മം പുരട്ടി പെരുംകളിയാട്ടങ്ങളാടും
പ്രപഞ്ചം, പരസ്പരം മുട്ടാതെ
നീങ്ങുന്ന താരാസമൂഹങ്ങള്‍, നീലച്ച
സാരി പുതച്ചുറങ്ങും ഭൂമി കന്യക...
കാര്‍മേഘമായി പൊഴിയും സമുദ്രങ്ങള്‍,
കാതില്‍ സ്വകാര്യം പറയും ശലഭങ്ങള്‍,
ആയതിന്‍ പൊല്‍ച്ചിറകില്‍ നൂറു വര്‍ണ്ണങ്ങള്‍,
കാണുന്ന കണ്ണ്, അറിയുന്ന ഞങ്ങളും.
മിന്നാമിനുങ്ങിന്‍ നറുതിരി വെട്ടം, ഈ
കുഞ്ഞനുറുമ്പിന്റെ പാതാളലോകങ്ങള്‍,
വേട്ടാവെളിയന്‍റെ കൂട്, മധുരമായ്
നാവിലൂറും തെച്ചിപ്പൂവിലെ തേന്‍കണം...
ഞാനറിയാതെന്‍റെ ഉള്ളില്‍ നിറയുന്ന
ജീവന്‍, കിനാവിലെ ഭാവനാരൂപികള്‍,
സ്നേഹസന്തോഷങ്ങള്‍, പ്രേമം, നിരാശകള്‍,
നൂപുരധ്വാനങ്ങള്‍, ചായം, ചമയങ്ങള്‍,
നെഞ്ചിടിപ്പിന്‍ ദ്രുതതാളം, നൂറായിരം
സ്വപ്‌നങ്ങള്‍, സര്‍ഗവസന്തസരിത്തുകള്‍.....
എന്നും വിരിയും പ്രഭാതം, ജമന്തികള്‍,
എന്നും പതിനേഴുകാരി മുക്കുറ്റികള്‍
കണ്ണാന്തളികള്‍, കളകളം പാടുന്ന
വെള്ളിപ്പുഴകള്‍, വിടര്‍ന്ന ചേനക്കുട,
കല്‍ക്കണ്ട മാധുരി, കല്പനാ മാധുരി
കയ്യില്‍ പിടിക്കുന്ന കാറ്റുള്ളിലേകുന്ന
കാവ്യാനുഭൂതിപ്പുഴകള്‍ തന്‍ മാധുരി.
വിസ്മയിക്കാതെ ഞാന്‍ കാണുന്നതെങ്ങിനെ
ഇസ്സപ്തകോടി ലോകാത്ഭുതക്കാഴ്ചകള്‍
അല്പമീ ശ്വാസം വലിച്ചു കൊള്ളട്ടെ ഞാന്‍
അസ്മിതയുള്ള കാലം വരെയെങ്കിലും
അല്പമീ ശ്വാസം വലിച്ചു കൊള്ളട്ടെ ഞാന്‍..
നിസ്തുലം നിന്‍ ശില്പഭംഗിയാല്‍ തീര്‍ത്തൊരീ
വിസ്തൃതം അണ്ഡകടാഹങ്ങള്‍, നക്ഷത്ര-
ഭസ്മം പുരട്ടി പെരുംകളിയാട്ടങ്ങളാടും
പ്രപഞ്ചം, പരസ്പരം മുട്ടാതെ
നീങ്ങുന്ന താരാസമൂഹങ്ങള്‍, നീലച്ച
സാരി പുതച്ചുറങ്ങും ഭൂമി കന്യക...
കാര്‍മേഘമായി പൊഴിയും സമുദ്രങ്ങള്‍,
കാതില്‍ സ്വകാര്യം പറയും ശലഭങ്ങള്‍,
ആയതിന്‍ പൊല്‍ച്ചിറകില്‍ നൂറു വര്‍ണ്ണങ്ങള്‍,
കാണുന്ന കണ്ണ്, അറിയുന്ന ഞങ്ങളും.
മിന്നാമിനുങ്ങിന്‍ നറുതിരി വെട്ടം, ഈ
കുഞ്ഞനുറുമ്പിന്റെ പാതാളലോകങ്ങള്‍,
വേട്ടാവെളിയന്‍റെ കൂട്, മധുരമായ്
നാവിലൂറും തെച്ചിപ്പൂവിലെ തേന്‍കണം...
ഞാനറിയാതെന്‍റെ ഉള്ളില്‍ നിറയുന്ന
ജീവന്‍, കിനാവിലെ ഭാവനാരൂപികള്‍,
സ്നേഹസന്തോഷങ്ങള്‍, പ്രേമം, നിരാശകള്‍,
നൂപുരധ്വാനങ്ങള്‍, ചായം, ചമയങ്ങള്‍,
നെഞ്ചിടിപ്പിന്‍ ദ്രുതതാളം, നൂറായിരം
സ്വപ്‌നങ്ങള്‍, സര്‍ഗവസന്തസരിത്തുകള്‍.....
എന്നും വിരിയും പ്രഭാതം, ജമന്തികള്‍,
എന്നും പതിനേഴുകാരി മുക്കുറ്റികള്‍
കണ്ണാന്തളികള്‍, കളകളം പാടുന്ന
വെള്ളിപ്പുഴകള്‍, വിടര്‍ന്ന ചേനക്കുട,
കല്‍ക്കണ്ട മാധുരി, കല്പനാ മാധുരി
കയ്യില്‍ പിടിക്കുന്ന കാറ്റുള്ളിലേകുന്ന
കാവ്യാനുഭൂതിപ്പുഴകള്‍ തന്‍ മാധുരി.
വിസ്മയിക്കാതെ ഞാന്‍ കാണുന്നതെങ്ങിനെ
ഇസ്സപ്തകോടി ലോകാത്ഭുതക്കാഴ്ചകള്‍
അല്പമീ ശ്വാസം വലിച്ചു കൊള്ളട്ടെ ഞാന്‍
അസ്മിതയുള്ള കാലം വരെയെങ്കിലും
എത്രയെത്ര അത്ഭുതക്കാഴ്ച്കകള്‍!
ReplyDelete