Thursday, June 12, 2014

ദയാവധം..

ചീറിപ്പായുന്ന
ഈ വാഹനത്തിനടിയിലേക്ക്
എന്നെ ഒന്നു വലിച്ചെറിയുമോ
വലിച്ചു കെട്ടിയ ഈ കയര്‍
ഒന്നു മുറുക്കുമോ?
കുളമ്പില്‍ പണ്ട് അടിച്ചു കയറ്റിയ
ആണിയെന്റെ
ഹൃദയത്തിലേക്ക്
കുത്തിയിറക്കുമോ?
പണ്ട് നിങ്ങള്‍
കശക്കിയുടച്ച എന്‍റെ
പൌരുഷം പോലെ,
ഈ കഴുത്തൊന്നു ഒടിച്ചു തരുമോ?


ഒന്ന്‍ എളുപ്പം
കൊന്നു തരുമോ?
കണ്ണില്‍ മുളക് നീറുന്ന
ഒരു  അറവുമാട്
മൌനമായി എന്നോട് ചോദിച്ചു.

വെയിലില്‍ ഞാന്‍
വിറച്ചു..
മഴയില്‍ ഞാന്‍
നിന്നു വിയര്‍ത്തു.

എവിടെയോ ഭ്രാന്തന്‍
ഉറക്കെ പറഞ്ഞു
"അന്ന് നീയാട്,
ഇന്നവനാട്"

1 comment:

  1. ആ ചിത്രം---വല്ലാതെ നോവിക്കുന്നു.

    ReplyDelete