11/23/10 നു എഴുതിയ കവിത
--------------------------------------
കാലിക്കോലും പൊന്നോടക്കുഴലും
പാലുംവെണ്ണ പുരണ്ട മുഖവും
നീലമേഘ നിറമാര്‍ന്ന ദേഹം
നീളമാര്‍ന്ന തിരുമിഴി രണ്ടും
പീലി ചൂടും തിരുമുടിക്കെട്ടും
കാലില്‍ പൊന്നിന്‍ ചിലമ്പും മണിയും
ചേലില്‍ മഞ്ഞളില്‍ മുക്കിയുണക്കും
ചേലയും ചുവന്നുള്ളൊരു ചുണ്ടും
മാലയാടിയിളകുന്ന മാറില്‍
നീളേ തൊട്ടൊരു ഗോരോചനവും
മന്ദം വീശുന്ന കാറ്റില്‍ നെറുകില്‍
ചന്തമോടെ ഇളകുമളകം
ചാരേ പയ്യും കന്നാലിപ്പിള്ളേരും
വീരനായ ബലരാമനേട്ടന്‍
വേണുവൂതുന്ന നേരം ചുമലില്‍
ചേര്‍ന്നു നില്‍ക്കുന്ന ഗോപികപ്പെണ്ണും
മണ്ണില്‍ മര്‍ത്യന്നാശ്വാസമായ് പെയ്യും
കണ്ണിലൂറുന്ന കാരുണ്യ ബാഷ്പം
എന്നിലെന്നും തെളിഞ്ഞു നില്‍ക്കേണേ
കണ്ണനുണ്ണി തന്‍ കൈശോരവേഷം....
--------------------------------------
കാലിക്കോലും പൊന്നോടക്കുഴലും
പാലുംവെണ്ണ പുരണ്ട മുഖവും
നീലമേഘ നിറമാര്‍ന്ന ദേഹം
നീളമാര്‍ന്ന തിരുമിഴി രണ്ടും
പീലി ചൂടും തിരുമുടിക്കെട്ടും
കാലില്‍ പൊന്നിന്‍ ചിലമ്പും മണിയും
ചേലില്‍ മഞ്ഞളില്‍ മുക്കിയുണക്കും
ചേലയും ചുവന്നുള്ളൊരു ചുണ്ടും
മാലയാടിയിളകുന്ന മാറില്‍
നീളേ തൊട്ടൊരു ഗോരോചനവും
മന്ദം വീശുന്ന കാറ്റില്‍ നെറുകില്‍
ചന്തമോടെ ഇളകുമളകം
ചാരേ പയ്യും കന്നാലിപ്പിള്ളേരും
വീരനായ ബലരാമനേട്ടന്‍
വേണുവൂതുന്ന നേരം ചുമലില്‍
ചേര്‍ന്നു നില്‍ക്കുന്ന ഗോപികപ്പെണ്ണും
മണ്ണില്‍ മര്‍ത്യന്നാശ്വാസമായ് പെയ്യും
കണ്ണിലൂറുന്ന കാരുണ്യ ബാഷ്പം
എന്നിലെന്നും തെളിഞ്ഞു നില്‍ക്കേണേ
കണ്ണനുണ്ണി തന്‍ കൈശോരവേഷം....
ഈണമിട്ട് പാടാന്‍ പറ്റിയ ഒരു നല്ല ഗാനം
ReplyDelete