മരണരാഗം -
നിലച്ച കടുംതുടി-
ക്കകമേ നിശ്ശബ്ദ-
മേതു നിലാവൊളി...
ഒഴുകിടാത്ത
വിമുഗ്ദ്ധ പ്രണയത്തില്‍
വിരിയുമാമ്പലിന്‍
ഏതൊരു പുഞ്ചിരി...
കരളില്‍ പെയ്യുന്ന
സ്നേഹവര്‍ഷങ്ങളില്‍
ഒരു തവണ നനഞ്ഞവനാണ് ഞാന്‍..
മുറിവുകള്‍ പഴുക്കാതേ-
യിരിക്കുവാന്‍
കുട പിടിച്ചു
നടന്നവനാണ് ഞാന്‍..
മുടിയഴിച്ചു, വിശുദ്ധി
മറക്കുവാന്‍
മദിര മോന്തി-
ത്തിരിഞ്ഞ കാലങ്ങളില്‍,
അകലെ നിന്നും വരുന്ന
ശംഖധ്വനി
ചെവിയില്‍ വീണു
തുളഞ്ഞ കാലങ്ങളില്‍
കടലു വിങ്ങി-
ക്കരഞ്ഞിടുമോര്‍മ്മയില്‍
ഇടി മുഴക്കം
ശ്രവിച്ചവനാണ് ഞാന്‍..
വരികള്‍ ലീക്കടിക്കുന്ന
മനസ്സിന്‍റെ
പഴയ പേന
കളഞ്ഞവനാണ് ഞാന്‍...
ഒടുവിലീ നിമിഷത്തിന്‍റെ
നിര്‍വൃതി,
ലഹരിയായി നുണഞ്ഞ
നാള്‍ പിന്നിട്ടു,
വരികയായീ
നിരാശ തന്‍ കാര്‍മുകം
ചിതറിടുന്ന തണുത്തൊരീ
സന്ധ്യയില്‍
അകലെ നിന്നും വരുന്ന
തീവണ്ടി തന്‍
കടകടാരവം
നെഞ്ചുലക്കുമ്പൊഴും
ചിതറിടും
തലച്ചോറില്‍ എറുമ്പുകള്‍
കുനുകുനെ-
യരിക്കുന്നതോര്‍ക്കുമ്പൊഴും
വരികയായി നിശ്ശൂന്യമെന്‍
ജീവനില്‍, ഒടുവില്‍, കത്തുന്ന
ദീപക രാഗമായ്.
കനവില്‍ എങ്ങോ
ഒളിപ്പിച്ച
സാന്ദ്രമാം പ്രണയവും
തിരഞ്ഞീ മധുര സ്വരം....
നിലച്ച കടുംതുടി-
ക്കകമേ നിശ്ശബ്ദ-
മേതു നിലാവൊളി...
ഒഴുകിടാത്ത
വിമുഗ്ദ്ധ പ്രണയത്തില്‍
വിരിയുമാമ്പലിന്‍
ഏതൊരു പുഞ്ചിരി...
കരളില്‍ പെയ്യുന്ന
സ്നേഹവര്‍ഷങ്ങളില്‍
ഒരു തവണ നനഞ്ഞവനാണ് ഞാന്‍..
മുറിവുകള്‍ പഴുക്കാതേ-
യിരിക്കുവാന്‍
കുട പിടിച്ചു
നടന്നവനാണ് ഞാന്‍..
മുടിയഴിച്ചു, വിശുദ്ധി
മറക്കുവാന്‍
മദിര മോന്തി-
ത്തിരിഞ്ഞ കാലങ്ങളില്‍,
അകലെ നിന്നും വരുന്ന
ശംഖധ്വനി
ചെവിയില്‍ വീണു
തുളഞ്ഞ കാലങ്ങളില്‍
കടലു വിങ്ങി-
ക്കരഞ്ഞിടുമോര്‍മ്മയില്‍
ഇടി മുഴക്കം
ശ്രവിച്ചവനാണ് ഞാന്‍..
വരികള്‍ ലീക്കടിക്കുന്ന
മനസ്സിന്‍റെ
പഴയ പേന
കളഞ്ഞവനാണ് ഞാന്‍...
ഒടുവിലീ നിമിഷത്തിന്‍റെ
നിര്‍വൃതി,
ലഹരിയായി നുണഞ്ഞ
നാള്‍ പിന്നിട്ടു,
വരികയായീ
നിരാശ തന്‍ കാര്‍മുകം
ചിതറിടുന്ന തണുത്തൊരീ
സന്ധ്യയില്‍
അകലെ നിന്നും വരുന്ന
തീവണ്ടി തന്‍
കടകടാരവം
നെഞ്ചുലക്കുമ്പൊഴും
ചിതറിടും
തലച്ചോറില്‍ എറുമ്പുകള്‍
കുനുകുനെ-
യരിക്കുന്നതോര്‍ക്കുമ്പൊഴും
വരികയായി നിശ്ശൂന്യമെന്‍
ജീവനില്‍, ഒടുവില്‍, കത്തുന്ന
ദീപക രാഗമായ്.
കനവില്‍ എങ്ങോ
ഒളിപ്പിച്ച
സാന്ദ്രമാം പ്രണയവും
തിരഞ്ഞീ മധുര സ്വരം....
വരികള്‍ ലീക്കടിക്കുന്ന
ReplyDeleteമനസ്സിന്‍റെ
പഴയ പേന
കളഞ്ഞവനാണ് ഞാന്‍...
ഈ പേന ഒരിക്കലും കളഞ്ഞുപോകാതിരിക്കട്ടെ..
ജീവരാഗം പാടാം
ReplyDeleteദിലീപിന്റെ കവിതകള്‍ വളരെയിഷ്ടമാണ്. ഇരുത്തം വന്ന എഴുത്ത്... ലീക്കടിക്കുന്ന എന്ന പ്രയോഗത്തെ മലയാളവത്കരിക്കാമായിരുന്നില്ലേ?
ReplyDeleteValare Nandi Benji chettan.
ReplyDeleteAa prayogam oru ozhukkil vannu poyathaanu. Oru artificiality thonnanda ennu karuthi mattiyilla.....
BTW, athinulla nalla malayalam vaak entha ennu pidi undo? Choruka ennath aanu ettavum aduth enikk chinthikkavunnath