എന്റെ ശവപ്പെട്ടിയിലെ ആണികൾ,
അവയെല്ലാം എനിക്ക്
പ്രിയപ്പെട്ടതിനാൽ തീർത്തതാണ്.
ഒരാൾ പോലും വായിച്ചു നോക്കാത്ത
എന്റെ കവിതകളാൽ ആദ്യത്തേത്
ഒരിക്കൽ പോലും ഞാൻ ആഴ്ന്നിറങ്ങാത്ത
അച്ഛന്റെ വാത്സല്യക്കുളിരാൽ രണ്ടാമത്തേത്
കിതച്ചുനിന്ന കാലത്തും
പിറകിൽ ചാട്ട പോൽ ആഞ്ഞു പതിച്ച
പ്രിയതമയുടെ പരിഭവങ്ങളാൽ മൂന്നാമത്തേത്
മറഞ്ഞു പോയ സൌഹാർദ്ദം,
നിലവിളിക്കുന്ന എന്റെ
നെഞ്ചിലെയ്ത അമ്പിനാൽ നാലാമത്തേത്
എന്റെ ലാളനകൾ
തട്ടിയെറിഞ്ഞു പോയ
മക്കൾ നല്കി അഞ്ചാമത്തേത്
കരൾ പറിഞ്ഞു പോരാതിരിക്കാൻ
പുരട്ടിയ മദ്യത്തിനാൽ
ആറാമത്തെ ആണി
കാഴ്ചകൾ മങ്ങുന്ന സന്ധ്യകൾ
ഏകാന്തമായി എന്നിൽ നിറച്ചുപോയ
പാട്ടുകളാൽ ഏഴാം ആണി
ഒടുവിൽ,
ചെന്തീയാളുന്ന ഭൂമി
കുഴിച്ചു കുഴിച്ചു ഞാൻ
അവസാനമായ് കണ്ടെത്തിയ
സ്നേഹത്തിന്റെ
തെളിനീർത്തുള്ളിയാൽ
എട്ടാമത്തേതും......
അവയെല്ലാം എനിക്ക്
പ്രിയപ്പെട്ടതിനാൽ തീർത്തതാണ്.
ഒരാൾ പോലും വായിച്ചു നോക്കാത്ത
എന്റെ കവിതകളാൽ ആദ്യത്തേത്
ഒരിക്കൽ പോലും ഞാൻ ആഴ്ന്നിറങ്ങാത്ത
അച്ഛന്റെ വാത്സല്യക്കുളിരാൽ രണ്ടാമത്തേത്
കിതച്ചുനിന്ന കാലത്തും
പിറകിൽ ചാട്ട പോൽ ആഞ്ഞു പതിച്ച
പ്രിയതമയുടെ പരിഭവങ്ങളാൽ മൂന്നാമത്തേത്
മറഞ്ഞു പോയ സൌഹാർദ്ദം,
നിലവിളിക്കുന്ന എന്റെ
നെഞ്ചിലെയ്ത അമ്പിനാൽ നാലാമത്തേത്
എന്റെ ലാളനകൾ
തട്ടിയെറിഞ്ഞു പോയ
മക്കൾ നല്കി അഞ്ചാമത്തേത്
കരൾ പറിഞ്ഞു പോരാതിരിക്കാൻ
പുരട്ടിയ മദ്യത്തിനാൽ
ആറാമത്തെ ആണി
കാഴ്ചകൾ മങ്ങുന്ന സന്ധ്യകൾ
ഏകാന്തമായി എന്നിൽ നിറച്ചുപോയ
പാട്ടുകളാൽ ഏഴാം ആണി
ഒടുവിൽ,
ചെന്തീയാളുന്ന ഭൂമി
കുഴിച്ചു കുഴിച്ചു ഞാൻ
അവസാനമായ് കണ്ടെത്തിയ
സ്നേഹത്തിന്റെ
തെളിനീർത്തുള്ളിയാൽ
എട്ടാമത്തേതും......
No comments:
Post a Comment