ഒരുങ്ങിയിരുന്നു ഇന്നും
അവന്‍ വരുമെന്ന് കരുതി...
പിറകിലൂടെ വന്നെന്‍റെ
പിന്‍കഴുത്തില്‍ അവന്‍
ചുംബിക്കുമോ?
അരയിലൂടെ കൈവിരല്‍
ഓടിച്ചവന്‍ എന്നെ
ഇക്കിളിക്കൂട്ടുമോ?
കണ്ടിട്ടില്ലെങ്കിലും
കേട്ടിട്ടുണ്ട്,
പൌരുഷാകാരമായി
കിനാവ് കണ്ടിട്ടുണ്ട്
അവനായി എന്‍റെ
കന്യകാത്വം
ഞാന്‍ കളയാതെ സൂക്ഷിച്ചിട്ടുണ്ട്
ഒടുവില്‍...
സന്ധ്യ മറഞ്ഞിരുള്‍
പടി കയറി വരുമ്പോള്‍,
നേര്‍ത്ത ഒരു വിതുമ്പലോടെ,
അഴിയാത്ത മുടിച്ചുരുളുകള്‍ വിടര്‍ത്തി,
കണ്മഷി പരത്തി,
ചാന്തുപൊട്ടല്‍പം മായ്ച്ചു ഞാന്‍
കണ്ണാടിയില്‍ നോക്കി നില്‍ക്കും...
അവന്‍ വന്നിരുന്നെങ്കില്‍
ഞാന്‍ ആരായാനേ എന്നറിയാന്‍ മാത്രം..
അവനത്രേ ഞാന്‍ പുല്‍കേണ്ടവന്‍-
മൃത്യു..
അവന്‍ വരുമെന്ന് കരുതി...
പിറകിലൂടെ വന്നെന്‍റെ
പിന്‍കഴുത്തില്‍ അവന്‍
ചുംബിക്കുമോ?
അരയിലൂടെ കൈവിരല്‍
ഓടിച്ചവന്‍ എന്നെ
ഇക്കിളിക്കൂട്ടുമോ?
കണ്ടിട്ടില്ലെങ്കിലും
കേട്ടിട്ടുണ്ട്,
പൌരുഷാകാരമായി
കിനാവ് കണ്ടിട്ടുണ്ട്
അവനായി എന്‍റെ
കന്യകാത്വം
ഞാന്‍ കളയാതെ സൂക്ഷിച്ചിട്ടുണ്ട്
ഒടുവില്‍...
സന്ധ്യ മറഞ്ഞിരുള്‍
പടി കയറി വരുമ്പോള്‍,
നേര്‍ത്ത ഒരു വിതുമ്പലോടെ,
അഴിയാത്ത മുടിച്ചുരുളുകള്‍ വിടര്‍ത്തി,
കണ്മഷി പരത്തി,
ചാന്തുപൊട്ടല്‍പം മായ്ച്ചു ഞാന്‍
കണ്ണാടിയില്‍ നോക്കി നില്‍ക്കും...
അവന്‍ വന്നിരുന്നെങ്കില്‍
ഞാന്‍ ആരായാനേ എന്നറിയാന്‍ മാത്രം..
അവനത്രേ ഞാന്‍ പുല്‍കേണ്ടവന്‍-
മൃത്യു..
നന്നായിട്ടുണ്ട് ...
ReplyDeleteവിഷയത്തിൽ പുതുമയില്ലെങ്കിലും അവതരണം നന്നായി ...
സ്ത്രീയുടെ ചിന്തകൾ ഒരു പുരുഷൻ എഴുതുക എന്ന രീതി അവലംബിച്ചത്
ശ്രദ്ധേയമായി ..( ഇവിടെ സത്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസം മരണത്തിനില്ല എങ്കിൽക്കൂടിയും ..)
ആശംസകൾ !!!
Ezhuthu kollaam,,,, aashamsakal
ReplyDeleteനന്ദി... രണ്ടാള്‍ക്കും..
ReplyDeleteനന്നായിരിക്കുന്നു..
ReplyDelete