ഒരു പൂച്ചെടി.
ഒന്നു കാണാന്‍,
ഭംഗി ആസ്വദിക്കാന്‍,
വെറുതെയൊന്നു തലോടാന്‍,
ആരും-
ഒരു കുളിര്‍ക്കാറ്റു പോലും-
വരില്ലെന്നറിഞ്ഞിട്ടും,
ഒരു വണ്ട് പോലും
കാതില്‍ സ്വകാര്യം
പറയില്ലെന്നറിഞ്ഞിട്ടും,
മരുഭൂമിയില്‍
ഒരു പൂ ചൂടി നില്‍ക്കുന്ന
ചെടി.
ഒരു പുള്ളിപ്പശു,
ചുരത്തുന്നതൊരു
തുള്ളിയില്ലാതെ എല്ലാം
അവര്‍ കൊണ്ടുപോകും
എന്നറിയുമ്പോഴും
കിടാവിന്‍റെ
ഓര്‍മ്മയില്‍
സ്നേഹപ്പാല്‍ ചുരത്തുന്ന,
ഒടുവില്‍ താനും
ഒരു അറവു കത്തിക്കിരയാകും
എന്നറിയുമ്പോഴും
കിനാവിന്‍റെ
ഉണക്കവൈക്കോല്‍ നുണഞ്ഞു
പഴമ അയവിറക്കുന്ന
ഒരു പശു..
ഒരു നീലക്കുയില്‍,
കാട്ടിലായാലും
കൂട്ടിലായാലും
പാടാനല്ലാതെ മറ്റൊന്നുമറിയാത്ത
വിഷാദപഞ്ചമം
പാടുന്ന
ഒരു കുയില്‍..
തണല്‍ വിരിച്ചു നില്‍ക്കുന്ന ഒരു മരം,
മണലില്‍ കണ്ണീര്‍ച്ചാല്‍ ഒഴുക്കുന്ന ഒരു പുഴ,
ചരട് വലിയുമ്പോഴും നീലാകാശം തേടുന്ന ഒരു പട്ടം,
ഒരു ഞാന്‍...
ഒന്നു കാണാന്‍,
ഭംഗി ആസ്വദിക്കാന്‍,
വെറുതെയൊന്നു തലോടാന്‍,
ആരും-
ഒരു കുളിര്‍ക്കാറ്റു പോലും-
വരില്ലെന്നറിഞ്ഞിട്ടും,
ഒരു വണ്ട് പോലും
കാതില്‍ സ്വകാര്യം
പറയില്ലെന്നറിഞ്ഞിട്ടും,
മരുഭൂമിയില്‍
ഒരു പൂ ചൂടി നില്‍ക്കുന്ന
ചെടി.
ഒരു പുള്ളിപ്പശു,
ചുരത്തുന്നതൊരു
തുള്ളിയില്ലാതെ എല്ലാം
അവര്‍ കൊണ്ടുപോകും
എന്നറിയുമ്പോഴും
കിടാവിന്‍റെ
ഓര്‍മ്മയില്‍
സ്നേഹപ്പാല്‍ ചുരത്തുന്ന,
ഒടുവില്‍ താനും
ഒരു അറവു കത്തിക്കിരയാകും
എന്നറിയുമ്പോഴും
കിനാവിന്‍റെ
ഉണക്കവൈക്കോല്‍ നുണഞ്ഞു
പഴമ അയവിറക്കുന്ന
ഒരു പശു..
ഒരു നീലക്കുയില്‍,
കാട്ടിലായാലും
കൂട്ടിലായാലും
പാടാനല്ലാതെ മറ്റൊന്നുമറിയാത്ത
വിഷാദപഞ്ചമം
പാടുന്ന
ഒരു കുയില്‍..
തണല്‍ വിരിച്ചു നില്‍ക്കുന്ന ഒരു മരം,
മണലില്‍ കണ്ണീര്‍ച്ചാല്‍ ഒഴുക്കുന്ന ഒരു പുഴ,
ചരട് വലിയുമ്പോഴും നീലാകാശം തേടുന്ന ഒരു പട്ടം,
ഒരു ഞാന്‍...
No comments:
Post a Comment