പണ്ട് നമ്മുടെ ഒരു സുഹൃത്തിന്റെ ബ്ലോഗില്‍ 'ഹും' എന്നെഴുതിയതിനെ തുടര്‍ന്നുണ്ടായ തമാശ വഴക്കില്‍ പിറന്ന ഒരു കവിത..
ദിവസം 1-3-2011
-----------------------------------------------
ദിവസം 1-3-2011
-----------------------------------------------
ഈ കഥ വായിക്കുകയും അതിന്റെ താഴെ "ഹും" എന്നെഴുതിയതും വലിയോരപരാധമായി തീര്‍ന്നിരിക്കുന്നു.
"ഹും" എന്ന് വെറുതെ അങ്ങെഴുതിയാല്‍ അതിനെന്താ അര്‍ഥം. കൊള്ളില്ലെങ്കില്‍ അതു തുറന്നു പറയണം എന്നൊരു കമന്റ് കിട്ടി എനിക്ക്.
"ഹും" എന്ന് ഞാന്‍ എഴുതിയതിന്റെ ഉദ്ദേശ്യം "കൊള്ളാം..ബാക്കി എടുത്തു കൊണ്ട് വരൂ" എന്ന അര്‍ത്ഥത്തിലാണ്. പക്ഷെ കഥാകൃത്തിനു ഇത്തരത്തില്‍ സംശയങ്ങള്‍ നാളെ ഉണ്ടാവരുതല്ലോ...അതിനെന്റെ വക ഒരു സംശയ നിവാരിണി...
വെടി വെക്കും ശബ്ദം
"ഹും" എന്നതു കുട്ടൂസന്‍
മൂളീടും ശബ്ദം
"ശെരി കൊള്ളാം" എന്നുള്ളതി-
നൊരു വാക്കിന്‍ സൂത്രം.
"തുടരട്ടെ" എന്നുള്ളതു
കല്‍പ്പിക്കും വാക്യം
"ഹും" കാരം ഗര്‍വ്വിന്റെ
മേധാവീ ശബ്ദം
അനുസരണത്തികവിന്നും
അനുയോജ്യം സ്പഷ്ടം
നിശ്വാസക്കാറ്റു ചില-
മ്പീടുന്നൊരു മൂളല്‍
കൂമന്‍ ഉര ചെയ്യുന്നൊരു
വേദാന്ത സൂത്രം
നിര്‍ഗുണ നിരാധാര
ശബ്ദം ഇതിലെന്തും
നിസ്തുലമായ് പ്രതിഫലനം
ചെയ്യുന്നതു മാത്രം.
നന്നെന്നു കരുതിയിതില്‍
നോക്കീടില്‍ നന്ന്
കൊള്ളില്ല എന്നുള്ളില്‍
തോന്നീടില്‍ അതുതാന്‍
എന്തുള്ളില്‍ കരുതിയിതു
വായിപ്പൂ നിങ്ങള്‍
അതു തന്നെ കാണാകും
ഈ ഹുംകൃതി തന്നില്‍..................
No comments:
Post a Comment