Saturday, April 5, 2014

ഖദര്‍ ഭജനം...

(കണി കാണും നേരം എന്ന മട്ട്..)
-----------------------------------------------------------
കണി കാണും നേരം
ഭഗവാന്‍ പപ്പുവിന്‍
ഇളി പരക്കുന്ന മുഖമോടെ
ഒരു സീറോ വാട്ടില്‍
തെളിയും ബുദ്ധിയോ-
ടുണരണേയെന്നും കണി കാണ്മാന്‍

പ്രിയ രാജീവനും,
മദാമ്മയും കൂടി
അരുമയായ് പോറ്റി വലുതാക്കി
അണികളാം ഞങ്ങള്‍ക്ക-
ഭിമാനിക്കുവാന്‍
ഇതുപോല്‍ പാര്‍ട്ടി തന്‍ നെടുംതൂണായ്

എവിടെപ്പോയൊന്നു
പ്രസംഗിച്ചാലും ഹാ
അവിടെല്ലാം ചെന്താമര പൂക്കും
തിരുവായ് ഒന്നവന്‍
തുറക്കുവാനോങ്ങില്‍
തടിതപ്പീടുന്നു ജനമെല്ലാം

വലിച്ചു കീറുന്നു
പുലിവാലന്‍ സിംഗു
പുതുതായിത്തീര്‍ത്ത ബില്ലെല്ലാം
ഒലിച്ചിറങ്ങുന്നു
അമുലിന്‍ തുള്ളികള്‍
അവന്‍ നടക്കുന്ന വഴിയെല്ലാം

വുമണ്‍ എമ്പോവേര്‍മെന്റ്റ്,
ആര്‍ട്ടീയൈ, പിന്നെ,
മരണപ്പെട്ടെന്റെ മുത്തശ്ശി
തിരുവായ് ചൊല്ലുന്ന-
തിതു മാത്രം, പക്ഷെ
അതിലാനന്ദിപ്പൂ അടിയങ്ങള്‍

പ്രിയങ്കരി പൊന്നു
സഹോദരി, അവള്‍
കണവനായ് തീര്‍ന്ന പെരുംപുലി
അവര്‍ തന്‍ കാലുകള്‍
അടി വണങ്ങീടാം
ജയിക്ക മാഡത്തിന്‍ മുറി ഹിന്ദി

ജയിക്ക രാജയും,
കനിയും, കല്‍മാടീം,
ജയിക്ക കോള്‍ഗേറ്റും ആദര്‍ശും
ജയിക്ക നാടിന്‍റെ
നിധികള്‍ കണ്ടെത്തും
പടുതയും കക്കും വശതയും

ഇനിയും വോട്ടുകള്‍
അടിയങ്ങള്‍ തരാം
ഭരണം കൈയാളാന്‍ കനിയണേ
ഇനിയും ഞങ്ങള്‍ക്കാ
തിരുവായ് മുത്തുകള്‍
വിതറുവാന്‍ ഉള്ള ദയ വേണേ

കണി കാണും നേരം
ഭഗവാന്‍ പപ്പുവിന്‍
ഇളി പരക്കുന്ന മുഖമോടെ
ഒരു സീറോ വാട്ടില്‍
തെളിയും ബുദ്ധിയോ-
ടുണരണേയെന്നും കണി കാണ്മാന്‍

3 comments:

  1. വിഷുവും വോട്ടും മനസ്സില്‍ നിറയുന്നുണ്ട്‌....കണി കാണും നേരം

    ReplyDelete