ഇതു നിന്‍റെ ദിനമാണുയിര്‍പ്പിന്‍റെ ദിനമാ-
ണിതു നിത്യജീവന്റെ വാഗ്ദത്ത ദിനമാം
ഇതു കരള്‍ പിഴിയുന്ന സ്നേഹം നിന്‍ ചോരയാല്‍
പുതിയ വീഞ്ഞായ് ഉള്ളില്‍ നുരയുന്ന ദിവസം...
ജീവിതക്കുരിശുകള്‍ ഏന്തി നാം നട കൊണ്ട
ജനനിബിഡ പാതകള്‍ ശൂന്യമായി
അവിടെ നാം ഇടറുമ്പോള്‍ കൈകൊട്ടിയാര്‍ത്തവര്‍
ഇരുളിന്‍റെ പിന്നില്‍ ഒളിച്ചു പോയി
വിധിയുടെ ചാട്ടവാറടിയേറ്റു ചോരയില്‍
കുതിരുന്ന വേഷങ്ങള്‍ മണ്ണടിഞ്ഞു
പലപല ജന്മത്തിന്‍ പ്രാരബ്ധകര്‍മ്മങ്ങള്‍
തലയില്‍ കിരീടമായ് കുത്തുകില്ല
ഒരു പിടി വെള്ളിനാണ്യങ്ങള്‍ക്ക് നിന്നെയി-
ന്നൊരുവനും ഒറ്റു കൊടുക്കയില്ല
വഴിയില്‍ നിന്‍ ചോര തന്‍ മണവും പിടിച്ചൊരു
മൃഗവും ഇന്നീ വഴി പോരുകില്ല
ചിതറിത്തെറിച്ച നിന്‍ ചോരക്ക് കാലത്തിന്‍
പകരം ലഭിക്കുന്ന നിമിഷമാണ്
കുരല്‍ പൊട്ടിയാര്‍ത്തലച്ചീടുന്ന കദനമാം
മറിയത്തിന്‍ കണ്ണീര്‍ തുടച്ചതാണ്
ഇതു പുതിയ ദിനമാണിതുയിര്‍ തന്‍ പിതാവിനെ-
യറിയുന്ന ധന്യമാം സമയമാണ്
ഇതു വചനമെല്ലാം അതാതിന്‍ അര്‍ത്ഥങ്ങളെ
പുണരുന്ന ബ്രാഹ്മമുഹൂര്‍ത്തമാണ്
ണിതു നിത്യജീവന്റെ വാഗ്ദത്ത ദിനമാം
ഇതു കരള്‍ പിഴിയുന്ന സ്നേഹം നിന്‍ ചോരയാല്‍
പുതിയ വീഞ്ഞായ് ഉള്ളില്‍ നുരയുന്ന ദിവസം...
ജീവിതക്കുരിശുകള്‍ ഏന്തി നാം നട കൊണ്ട
ജനനിബിഡ പാതകള്‍ ശൂന്യമായി
അവിടെ നാം ഇടറുമ്പോള്‍ കൈകൊട്ടിയാര്‍ത്തവര്‍
ഇരുളിന്‍റെ പിന്നില്‍ ഒളിച്ചു പോയി
വിധിയുടെ ചാട്ടവാറടിയേറ്റു ചോരയില്‍
കുതിരുന്ന വേഷങ്ങള്‍ മണ്ണടിഞ്ഞു
പലപല ജന്മത്തിന്‍ പ്രാരബ്ധകര്‍മ്മങ്ങള്‍
തലയില്‍ കിരീടമായ് കുത്തുകില്ല
ഒരു പിടി വെള്ളിനാണ്യങ്ങള്‍ക്ക് നിന്നെയി-
ന്നൊരുവനും ഒറ്റു കൊടുക്കയില്ല
വഴിയില്‍ നിന്‍ ചോര തന്‍ മണവും പിടിച്ചൊരു
മൃഗവും ഇന്നീ വഴി പോരുകില്ല
ചിതറിത്തെറിച്ച നിന്‍ ചോരക്ക് കാലത്തിന്‍
പകരം ലഭിക്കുന്ന നിമിഷമാണ്
കുരല്‍ പൊട്ടിയാര്‍ത്തലച്ചീടുന്ന കദനമാം
മറിയത്തിന്‍ കണ്ണീര്‍ തുടച്ചതാണ്
ഇതു പുതിയ ദിനമാണിതുയിര്‍ തന്‍ പിതാവിനെ-
യറിയുന്ന ധന്യമാം സമയമാണ്
ഇതു വചനമെല്ലാം അതാതിന്‍ അര്‍ത്ഥങ്ങളെ
പുണരുന്ന ബ്രാഹ്മമുഹൂര്‍ത്തമാണ്
No comments:
Post a Comment