Wednesday, April 2, 2014

ഉത്തരം തേടുക....

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പിന്നെയും
പൊട്ടി മുളപ്പൂ പുതിയൊരു വേനലില്‍

അമ്മക്കു നേരെ തെറി വാക്ക് തുപ്പുന്ന
കമ്മികള്‍ക്കെന്തു ഞാന്‍ സമ്മാനമേകണോ?

കൊല്ലാന്‍ അറയ്ക്കാ ചുവപ്പര്‍ക്ക് സമ്മതം
ചൊല്ലൂ ശവക്കുഴി തോണ്ടാന്‍ കൊടുക്കണോ?

ചൈന തന്‍ കാവല്‍ നായ്ക്കള്‍ക്ക് ഞാന്‍ മാണ്പെഴും
കൈവല്യധാമം അടിയറ വെക്കണോ?

കട്ടു മുടിക്കുന്ന കുട്ടിക്കുരങ്ങുകള്‍-
ക്കൊപ്പം ഞാന്‍ തുള്ളിപ്പെരുംകളിയാടണോ?

തമ്മിലടിപ്പിച്ചു ചോര  കുടിക്കുന്ന
തമ്പുരാക്കള്‍ക്ക് വിടുപണി ചെയ്യണോ?

കള്ളപ്പണത്തിന്റെ സൂക്ഷിപ്പുകാരിയെ
തല്ലിയോടിക്കാതടങ്ങിയിരിക്കണോ?

ഭാരതമെന്ന പേര്‍ കേട്ടാല്‍ അറയ്ക്കുന്ന
ഭീകരന്മാര്‍ക്ക് ചൊല്ലൂ കൂട്ടു നില്‍ക്കണോ?

ചൊല്ലും പ്രവൃത്തിയും രണ്ടായിടുന്നൊരീ
ചൂലുകള്‍ക്കെന്നുടെ സമ്മതിയേകണോ?

പള്ളിവരാന്തകള്‍ തോറും നിരങ്ങുന്ന
കള്ളപ്പരിഷകള്‍ വാക്ക് ഞാന്‍ നമ്പണോ?

സഹ്യനുമാറന്മുളയും നശിപ്പിച്ച-
സഹ്യമാം ചൂടില്‍ ഞാന്‍ വെന്തുരുകീടണോ?

ഉള്ളിലൊരുത്തരം ഊറി വരും വരെ
ഉണ്ണാതുറങ്ങാതെ ചര്‍വ്വണം ചെയ്യുക

ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് പോല്‍
ഉണ്ണികളായി പിറക്കുന്നു ഭൂമിയില്‍.....
----------------------------------------------------------------
10/20/2015
--------------
ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണ വിരാമം ഇടുന്നില്ല...
ഇപ്പോളിതാ വീണ്ടും കുറെ ചോദ്യങ്ങള്‍ പൊട്ടി മുളക്കുന്നു... മുന്‍പ് ചോദിച്ചവയൊന്നും അപ്രസക്തമാകുന്നില്ല...
അന്ന് അവശേഷിച്ച ഒരു ചോദ്യമുണ്ട്.. ഭാരതം മുഴുവന്‍ പ്രകാശത്തിലേക്ക് സഞ്ചരിച്ചപ്പോള്‍ എന്‍റെ നാട് മാത്രമെന്തേ ഈ ഇരുട്ടില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെട്ടതെന്ന്... ഈ ജനത്തിന് ഇനിയും പുലരാന്‍ എത്ര നാള്‍ വേണം എന്ന്..
പറഞ്ഞത് പോലെ ഉത്തരം കിട്ടാത്ത ആ ചോദ്യം ഒരുണ്ണിയായി പിറക്കുകയും ചെയ്തു.....
ഇനിയും ഉത്തരം തരാതിരിക്കല്ലേ...പ്രശ്നാവും... :)

കൊന്നു കൊലവിളിക്കുന്നവര്‍ നാടിനെ
നന്മയിലേക്ക് നയിക്കും എന്നോര്‍ക്കണോ

ചോരയില്‍ മുങ്ങും പിണനാറികള്‍*ക്കായി
നാടിന്‍ സമാധാനമിന്നു ത്യജിക്കണോ

ശ്രീഗുരുദേവനെ ക്രൂശില്‍ തറച്ച ന-
രാധമന്‍മാര്‍ക്കു ചൊല്ലൂ മാപ്പു നല്‍കണോ

ചെറ്റും മഹത്തുക്കളെ തിരിഞ്ഞീടാത്ത
ചെറ്റപ്പരിഷകള്‍ കൂടെ ഞാന്‍ നില്‍ക്കണോ

ഗോഹത്യ ചെയ്തു മതങ്ങളെ തല്ലിച്ച
ശ്വാനസുതര്‍ക്കിനി വോട്ടു കൊടുക്കണോ

വീട്ടില്‍ പണച്ചാക്ക് കുത്തി നിറച്ചവന്‍
ആര്‍ത്തിയില്ലാത്തവനെന്നു നിനക്കണോ

നാടിന്‍ ഖജനാവ് കൊള്ളയടിച്ചവര്‍
നീളെ ചിരിക്കും ഖദര്‍ കണ്ടിളിക്കണോ

സാരിത്തലപ്പില്‍ ഭരണം നടത്തുന്ന
സാറുമാറിന്നിയും നമ്മെ ഭരിക്കണോ

ദുസ്സഹമാകും വിലക്കയറ്റം ജീവ-
നങ്ങെടുക്കുന്ന നാളിന്നായി കാക്കണോ

നാടിന്‍റെ പച്ചപ്പ്‌ മായ്ച്ചുള്ള ബോര്‍ഡുകള്‍
പച്ചയടിച്ചവര്‍ക്കായ് ജയ്‌ മുഴക്കണോ

ആകെയഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന
കൈക്കിനി കുത്തി സ്വയം നശിച്ചീടണോ

ഉള്ളിലൊരുത്തരം ഊറി വരും വരെ
ഉണ്ണാതുറങ്ങാതെ ചര്‍വ്വണം ചെയ്യുക

ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് പോല്‍
ഉണ്ണികളായി പിറക്കുന്നു ഭൂമിയില്‍..

*കടപ്പാട് - ചെമ്മനം ചാക്കോ സാര്‍...

1 comment:

  1. ഈ ചോദ്യങ്ങള്‍ക്കെല്ലാം അപ്പുറം ഇനിയും ചോദ്യങ്ങള്‍ ചോദിക്കണം. പൂര്‍ണ്ണവിരാമം അരുത്

    ReplyDelete