Sunday, March 23, 2014

ധര്‍മവ്യാധന്‍

മഹാഭാരതത്തിലെ  ധര്‍മവ്യാധന്‍റെ കഥ വളരെ സങ്കീര്‍ണ്ണമായ ധര്‍മം എന്ന സമസ്യയെ ലഘൂകരിക്കുന്നു. സ്വന്തം അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ ആക്കുവാന്‍ വെമ്പുന്ന മലയാളി വായിച്ചിരിക്കേണ്ട ഒന്ന്‍.
കഥ ഇവിടെ വായിക്കാം.. http://sreyas.in/karthavyam-vivekananda-11

അവിടുന്നാ സാധ്വി
അയച്ച സ്വാമിയോ
എനിക്കറിവത്
പറയാന്‍ സന്തോഷം
------------------------------
കുറച്ചു നില്‍ക്കുക!
ഇറച്ചി വെട്ടുവാന്‍
ഒരല്‍പം നീങ്ങിയാല്‍
ഉപകാരം സ്വാമീ
------------------------------
കുറച്ചിരിക്കുക
തിരക്കൊഴിഞ്ഞെന്നാല്‍
തിരികെ വീട്ടില്‍ പോയ്‌
നമുക്ക് മിണ്ടിടാം
--------------------------------
ഇതാ കഴിക്കുക
വിശപ്പിനാഹാരം
ഇതാ കുടിക്കുവാന്‍
ഇവിടെ പാനീയം
--------------------------------
ഇനിയും കാക്കുവാന്‍
ക്ഷമയുണ്ടാകണേ
തനിയെ ചെയ്യുവാന്‍
കഴിവില്ലാത്തോരീ
പിതാവും അമ്മയും,
വയസ്സു ചെന്നവര്‍
അവര്‍ക്കു ഭക്ഷണം
കൊടുത്തിട്ടു വരാം
------------------------------
ഒരിത്തിരി നേരം
ഇരിക്കുക ഞാനാ
കിടക്കയൊന്നിനി
വിരിച്ചു വെക്കട്ടെ
------------------------------
പറയുക സ്വാമീ
ഇനിയും ധര്‍മ്മത്തിന്‍
പരിഭാഷ അങ്ങേ-
ക്കടിയന്‍ ചൊല്ലണോ

പിതാക്കളെ പരി-
ചരിപ്പതേ ധര്‍മം
ജനിച്ച നാടിനായ്
മരിപ്പതേ ധര്‍മം

കൊടുത്ത വാക്കിനായ്‌
വനത്തില്‍ പോകുവാന്‍
തുനിവതും അനു-
ഗമിപ്പതും ധര്‍മം

വിശന്നോനന്നത്തെ
വിളമ്പുക  ധര്‍മം
ഉയിരും ദാനമായ്‌
കൊടുക്കുക ധര്‍മം

സനാതന ധര്‍മം
നശിക്കാതെന്നെന്നും
ഹൃദയത്തില്‍ ചേര്‍ത്തു
ചരിക്കുക ധര്‍മം

2 comments:

  1. സനാതനധര്‍മ്മം പാലിക്കുക തന്നെ ധര്‍മ്മം!

    ReplyDelete
  2. കവിത നന്നായി
    ഇണപ്പക്ഷികളിലൊന്നിനെ വേട ൻ കൊന്നപ്പോൾ സങ്കടം ശ്ളോ കരൂപത്ത്തിൽ വന്നതിലദ്ഭുതപ്പെട്ടു വാല്മീകി, അത്രതന്നെ.
    " കലയുടെ ധർമ്മം മനസ്സംസ്കരണം;അപ്പോൾ ജനജീവിതത്തെ സ്വാധീനിക്കാൻ ഒരു ധർമ്മിസ്ഃഠന്റെ ജീവിത കഥ പാടാം; എങ്കിൽ അങ്ങനെയൊരു ധർമിഷ്ഠനുണ്ടോ? ആരാണ് ആദർശപൂർണമായ ജീവിതം നയിക്കുന്നത്?"രാമോ വിഗ്രഹവാൻ ധര്മ്മ:"...എങ്കിലാ രാമകഥ എനിക്ക് പരഞ്ഞുതരു, ഞാൻ അത് കാവ്യമാക്കാം"..ഇങ്ങനെയാണ് നാരദരും വാല്മീകിയും തമ്മിലുള്ള സംഭാഷണം രാമായണകാവ്യത്തിനു ബീജാവാപം ചെയ്തത്"...ധര്മചിന്ത തന്നെ.

    ReplyDelete