അച്ഛനുമമ്മയും ക്രൂരന്‍ അമ്മാമന്‍റെ കല്‍ത്തുറുങ്കില്‍,
നീയിരുട്ടില്‍ അമ്പാടിയില്‍,
കുഞ്ഞു ചുണ്ടു പിളര്‍ത്തി കരയുന്നു...
കൊല്ലുവാന്‍ ചുറ്റും നിഴല്‍ പോലെ രാക്ഷസര്‍,
നിന്നെ നിനച്ചു കഴിയുന്ന ഗോകുലം,
ഉള്ളില്‍ കരഞ്ഞു നീ വേണു വായിക്കുന്നു....
കണ്ണു കലങ്ങിയ രാധിക, തേരുമായ്
വന്നു നില്‍ക്കുന്നു അക്രൂരന്‍,
അനുരാഗ ഹാരം ചിതറുന്നു കണ്ണുനീര്‍ത്തുള്ളിയായ്...
വന്നൂ മധുരയില്‍ പൊന്‍വെളിച്ചം,
വീണ്ടും അന്യമായ്ത്തീര്‍ന്നു ഹാ സ്വന്തമൊക്കെ,
ഒരു ദ്വാരക തേടി നീ പിന്നെയും യാത്രയായ്...
പാടുന്നു നിന്നെക്കുറിച്ചപവാദങ്ങള്‍, തേടി
നടക്കുന്നു നീയാ സ്യമന്തകം,
പിന്നെയും യുദ്ധങ്ങള്‍, ദുഷ്ടവിധ്വംസനം...
പാണ്ഡവര്‍ക്കാപത്തു കാലം, സഹോദരി
കൃഷ്ണക്കപമാനഭാരം,
അഴിച്ചിട്ട കാര്‍കൂന്തല്‍, പിന്നെയും നിന്നകം കത്തുന്നു..
ബന്ധുക്കള്‍ തമ്മിലടിച്ചു മരിക്കുന്നു,
നീയതിന്നൊക്കെയും സാക്ഷിയായ്,ഗാന്ധാര-
പുത്രി തന്‍ ശാപം സ്വയം ഏറ്റെടുക്കുന്നു..
യാദവ വംശം മുടിയുന്നു, ഉറ്റവര്‍
ഒക്കെയും ഒന്നൊന്നായ് വീണു പോകുന്നു, നിന്‍
കാലില്‍ ഒരമ്പ്.. അതാ ദ്വാരക മുങ്ങുന്നു...
സങ്കടത്തീക്കടല്‍ മോന്തിക്കുടിച്ചു, തന്‍
ചുണ്ടില്‍ മുളന്തണ്ട് ചേര്‍ത്തു ചിരിക്കുന്ന
നിന്നോട് ഞാനെന്തു സങ്കടം ചൊല്ലുവാന്‍??

അന്ത്യമില്ലാത്തവന്‍
ReplyDelete