Monday, January 13, 2014

അഭിലാഷം..

ഒറ്റക്കുയിര്‍ കരയുന്നു നിന്‍
കൈത്തണ്ടയില്‍ വീണു കിടന്ന്‍
കിതപ്പടങ്ങാക്കാറ്റ് നിലാവില്‍
കുതിച്ചോടി വരുന്നു..

പുറത്തു സ്വര്‍ഗം
ഉള്ളില്‍ നരകം
കുളിര്-തീയ്
പുഞ്ചിരി-കണ്ണീര്‍

കരിമ്പാറകള്‍
പൊട്ടിയ ശബ്ദം
മാത്രം കേട്ടവര്‍ ദൂരെ..
ഇത്തിരി കുടിനീര്‍
കിട്ടാതെ തൊണ്ട
പൊട്ടി മരിച്ചൂ ഞാന്‍
ഇങ്ങിന്നലെ...

വട്ടം ചുറ്റി-
ച്ചുറ്റി ഒടുക്കം
ഇത്തീയില്‍ത്താന്‍
വീഴും ഞാനാം ഈ
ശലഭവുമെന്നറിയാം
പക്ഷെ..

ഇത്തിരി നേരം
ഈ ഒളിയേല്‍ക്കാന്‍
ഈ ചൂടില്‍
ഒന്നാണ്ടു കിടക്കാന്‍
ചിറകുകള്‍ കരിയുമ്പോഴും
ഉറക്കെ
രാത്രികള്‍ കേള്‍ക്കെ
ഒന്നു ചിരിക്കാന്‍
കൊതി തോന്നുന്നു....

പുഴകള്‍ പോലെ
ഒഴുകാന്‍ മോഹം
മുകിലുകള്‍ പോലെ
പൊഴിയാന്‍ മോഹം
ഒന്നും ആയിത്തീര്‍ന്നീലെങ്കിലും
വെറുതെ കവിതകള്‍ എഴുതാന്‍ മോഹം....

1 comment:

  1. വെറുതെയല്ലീക്കവിതകള്‍. തീര്‍ച്ച

    ReplyDelete