1/3/12 നു എഴുതിയ കവിത
*******************************
മറന്നുവോ നിങ്ങള്‍
പഴയൊരു സുഹൃത്തുറക്കെ
ഇന്നിതാ വിളിച്ചു നോക്കുന്നു
മറന്നുവോ നിങ്ങള്‍
ഉപയോഗമില്ലാത്തൊരാ
പഴങ്കവിതകള്‍ മറന്നുവോ
ഒരു തിരയില്‍
വന്നടിഞ്ഞോരാണ് നാം
ഒരുമിച്ചു സ്നേഹം
പകുത്തോരാണു നാം
കിനാവിന്‍ കൊട്ടാരം ഉടവതു
കണ്ടു, ഒരുമിച്ചു നിലവിളിച്ചോരാണു നാം
ചിരി
പലര്‍ക്കായി പകുത്തോരാണു നാം
കരയുവാന്‍ കണ്ണീര്‍ വരണ്ടു
പോയോര്‍ നാം
നിരര്‍ത്ഥമല്ലാത്ത പരസ്പര സ്നേഹം
ഹൃദയത്തില്‍ കാത്തു കരുതിയോര്‍ നമ്മള്‍
ഒഴുകും കാലത്തിന്‍
കലമ്പലാല്‍ എന്ത്, മറന്നുവോ
നീയാ പഴയ താളുകള്‍?
മറന്നുവോ സ്വപ്നം വിടരും കണ്‍കളാല്‍
കവിത പാടിയ പ്രണയദീപ്തിയെ
മറന്നുവോ നിങ്ങള്‍
ഇടക്കിടക്കോര്‍മ്മപ്പെടുത്തുവാന്‍ വരും
ഇനിയും നിങ്ങളെ...
ഇനിയും സ്നേഹത്തിന്‍ മണിവീണ മീട്ടി
ഉണര്‍ത്തുവാന്‍ വരും മരിക്കുവോളം ഞാന്‍ ............
*******************************
മറന്നുവോ നിങ്ങള്‍
പഴയൊരു സുഹൃത്തുറക്കെ
ഇന്നിതാ വിളിച്ചു നോക്കുന്നു
മറന്നുവോ നിങ്ങള്‍
ഉപയോഗമില്ലാത്തൊരാ
പഴങ്കവിതകള്‍ മറന്നുവോ
ഒരു തിരയില്‍
വന്നടിഞ്ഞോരാണ് നാം
ഒരുമിച്ചു സ്നേഹം
പകുത്തോരാണു നാം
കിനാവിന്‍ കൊട്ടാരം ഉടവതു
കണ്ടു, ഒരുമിച്ചു നിലവിളിച്ചോരാണു നാം
ചിരി
പലര്‍ക്കായി പകുത്തോരാണു നാം
കരയുവാന്‍ കണ്ണീര്‍ വരണ്ടു
പോയോര്‍ നാം
നിരര്‍ത്ഥമല്ലാത്ത പരസ്പര സ്നേഹം
ഹൃദയത്തില്‍ കാത്തു കരുതിയോര്‍ നമ്മള്‍
ഒഴുകും കാലത്തിന്‍
കലമ്പലാല്‍ എന്ത്, മറന്നുവോ
നീയാ പഴയ താളുകള്‍?
മറന്നുവോ സ്വപ്നം വിടരും കണ്‍കളാല്‍
കവിത പാടിയ പ്രണയദീപ്തിയെ
മറന്നുവോ നിങ്ങള്‍
ഇടക്കിടക്കോര്‍മ്മപ്പെടുത്തുവാന്‍ വരും
ഇനിയും നിങ്ങളെ...
ഇനിയും സ്നേഹത്തിന്‍ മണിവീണ മീട്ടി
ഉണര്‍ത്തുവാന്‍ വരും മരിക്കുവോളം ഞാന്‍ ............
ഉണര്ത്തുഗീതം
ReplyDelete