കൈ പിടിച്ചു,
കണ്ണീര്‍ വാര്‍ന്ന കണ്ണോടെ
മുത്തച്ഛന്‍ എന്തോ
പറയാന്‍ ഒരുങ്ങിയിരുന്നു
"ഉണ്ണീ.." എന്നല്ലാതൊന്നും
ഞാന്‍ കേട്ടില്ല.
ബലിക്കാക്കയുടെ
കരച്ചിലില്‍
മുത്തച്ഛന്‍ നിറുത്താതെ
കരഞ്ഞു...
തീപ്പെട്ടിക്കമ്പനി
കത്തി നശിക്കും മുന്‍പേ
സുധാകരേട്ടന്‍
വിളിച്ചിരുന്നു...
പറഞ്ഞു തീരും മുന്‍പെയാണ്
ഒരു ഇടിമുഴക്കം കേട്ടത്..
കത്തിക്കരിഞ്ഞ ജഡങ്ങള്‍ക്കിടയില്‍
കരിയാതെ
ഒരു വാക്ക് തിളങ്ങി നിന്നു.
കഴുത്തറക്കുന്നതിനു
മുന്‍പ്,
അറവുമാട്
ഒന്നമറി,
ദയനീയമായി
ഒന്നു നോക്കി.
ചോരയില്‍
ഏതൊക്കെയോ വാക്കുകള്‍
ഒഴുകിനടന്നു...
കൈയില്‍ അമര്‍ത്തി
കണ്ണുനീര്‍ തുടച്ചു
തിരിഞ്ഞു നടക്കുന്നതിനു
മുന്‍പ്,
അവള്‍ ഒരു വാക്കേ പറഞ്ഞുള്ളൂ
"പോട്ടെ".
ഒരായിരം വാക്കുകള്‍
ഞങ്ങള്‍ക്കിടയിലെ
മൌനത്തില്‍
തളംകെട്ടി കിടന്നു...
പറഞ്ഞതിനപ്പുറം
മൂന്നു മടങ്ങ് ഒളിഞ്ഞിരിക്കുന്നു
പറയുവാനാകാത്തത്.*
*ചത്വാരി വാക് പരിമിതാ പദാനി
താനി വിദുർബ്രാഹ്മണാ യേ മനീഷിണഃ .
ഗുഹാ ത്രീണി നിഹിതാ നേംഗയന്തി
തുരീയം വാചോ മനുഷ്യാ വദന്തി(ഋഗ്വേദം 1-164-45)
കണ്ണീര്‍ വാര്‍ന്ന കണ്ണോടെ
മുത്തച്ഛന്‍ എന്തോ
പറയാന്‍ ഒരുങ്ങിയിരുന്നു
"ഉണ്ണീ.." എന്നല്ലാതൊന്നും
ഞാന്‍ കേട്ടില്ല.
ബലിക്കാക്കയുടെ
കരച്ചിലില്‍
മുത്തച്ഛന്‍ നിറുത്താതെ
കരഞ്ഞു...
തീപ്പെട്ടിക്കമ്പനി
കത്തി നശിക്കും മുന്‍പേ
സുധാകരേട്ടന്‍
വിളിച്ചിരുന്നു...
പറഞ്ഞു തീരും മുന്‍പെയാണ്
ഒരു ഇടിമുഴക്കം കേട്ടത്..
കത്തിക്കരിഞ്ഞ ജഡങ്ങള്‍ക്കിടയില്‍
കരിയാതെ
ഒരു വാക്ക് തിളങ്ങി നിന്നു.
കഴുത്തറക്കുന്നതിനു
മുന്‍പ്,
അറവുമാട്
ഒന്നമറി,
ദയനീയമായി
ഒന്നു നോക്കി.
ചോരയില്‍
ഏതൊക്കെയോ വാക്കുകള്‍
ഒഴുകിനടന്നു...
കൈയില്‍ അമര്‍ത്തി
കണ്ണുനീര്‍ തുടച്ചു
തിരിഞ്ഞു നടക്കുന്നതിനു
മുന്‍പ്,
അവള്‍ ഒരു വാക്കേ പറഞ്ഞുള്ളൂ
"പോട്ടെ".
ഒരായിരം വാക്കുകള്‍
ഞങ്ങള്‍ക്കിടയിലെ
മൌനത്തില്‍
തളംകെട്ടി കിടന്നു...
പറഞ്ഞതിനപ്പുറം
മൂന്നു മടങ്ങ് ഒളിഞ്ഞിരിക്കുന്നു
പറയുവാനാകാത്തത്.*
*ചത്വാരി വാക് പരിമിതാ പദാനി
താനി വിദുർബ്രാഹ്മണാ യേ മനീഷിണഃ .
ഗുഹാ ത്രീണി നിഹിതാ നേംഗയന്തി
തുരീയം വാചോ മനുഷ്യാ വദന്തി(ഋഗ്വേദം 1-164-45)
പറയാതെ പോയ വാക്ക്
ReplyDelete