Monday, November 25, 2013

നവംബര്‍ ഇരുപത്തിയാറിനോട്‌....

കറ പുരണ്ടുള്ള ജയപതാക, ചോര
ചിതറും നവമ്പറിന്നോര്‍മ്മ,
സ്മരണയില്‍ കത്തുന്ന ഗോപുരം,
വെടിയൊച്ച,
എവിടെയോ തേങ്ങുന്നൊരമ്മ

മരണം,മതാന്ധത താണ്ഡവമാടിയ
ഒരു ശപ്ത രാവിന്‍ നടുക്കം,
ഇര തേടിയലയും പിശാചിന്‍റെ സന്തതി
വെടി വെച്ചിടുന്ന ജിഹാദി

ഒരു നൂറു വെടിയുണ്ട നെഞ്ചില്‍
തുളയുമ്പോള്‍
പിടിവിട്ടിടാത്ത പ്രതീക്ഷ,
പുണരാം മരണമെന്നറിവിലും നാടിനായ്
രണഭൂമി പുല്‍കും യുവത

കുരുതിയില്‍ ആര്‍ത്തു ചിരിച്ച ശത്രുക്കള്‍, ഈ
ധരണിയെ ഒറ്റിയ നായ്ക്കള്‍,
ഒരു കയറിന്മീതെ തൂങ്ങിയാടും അജ്മല്‍
കസബെന്ന ദുഷ്ടന്റെ ചിത്രം

വരികയായിന്നു നവംബര്‍ ഇരുപത്തി-
യാറിന്‍ നടുക്കുന്നൊരോര്‍മ്മ
മുറിവിന്മേല്‍ കനല്‍ കോരിയിടുക നാം
എന്നാളും ഇതു മറക്കാതെയിരിക്ക!!!

2 comments: