കറകളഞ്ഞൊരു ജീവനുയിര്‍ക്കുവാന്‍
മറകള്‍* പാടിടും നിന്‍ കഴല്‍ കാണുവാന്‍
വരികള്‍ നിന്നപദാനമതായിടാന്‍
ഒരു വരം തരണം കരുണാമയീ!!
*മറ - വേദം
നിറനിലാവൊഴുകുന്നതു പോലെയെന്‍
കരളില്‍ നിന്‍ കരുണാരസസാഗരം
നിറയണം, ജഗദീശ്വരി ആയതി-
ന്നൊരു വരം തരണം കരുണാമയീ
മുറിവുകള്‍ തവ പുഞ്ചിരി കാണവേ
മറയും, ജീവിതമാകെ തളിര്‍ത്തിടും
ഉറ കളഞ്ഞുയിര്‍ പോവതിനുള്ളില്‍ നീ-
യൊരു വരം തരണം കരുണാമയീ
തിര കണക്കു വരും സ്മൃതികള്‍ക്കുമേല്‍
നുരയുമുന്മദ മോഹരതിക്കു മേല്‍
അറിവുണര്‍ന്നഹ ഭാവമറക്കുവാന്‍
ഒരു വരം തരണം കരുണാമയീ!!
സുരഗണങ്ങള്‍ കൊതിച്ച പദങ്ങളില്‍
കരിയും ജീവിത പുഷ്പമിതാ മുദാ
തരികയാണിതു കൈയിലെടുക്കുവാന്‍
ഒരു വരം തരണം കരുണാമയീ!!
സിരകളില്‍ തവ നാമലഹരിയി-
ന്നുറവു പൊട്ടണമുള്ളില്‍ നിറയണം
മരണമെന്നെ വിഴുങ്ങുവതിന്നു മുന്‍-
പൊരു വരം തരണം കരുണാമയീ!!
മറകള്‍* പാടിടും നിന്‍ കഴല്‍ കാണുവാന്‍
വരികള്‍ നിന്നപദാനമതായിടാന്‍
ഒരു വരം തരണം കരുണാമയീ!!
*മറ - വേദം
നിറനിലാവൊഴുകുന്നതു പോലെയെന്‍
കരളില്‍ നിന്‍ കരുണാരസസാഗരം
നിറയണം, ജഗദീശ്വരി ആയതി-
ന്നൊരു വരം തരണം കരുണാമയീ
മുറിവുകള്‍ തവ പുഞ്ചിരി കാണവേ
മറയും, ജീവിതമാകെ തളിര്‍ത്തിടും
ഉറ കളഞ്ഞുയിര്‍ പോവതിനുള്ളില്‍ നീ-
യൊരു വരം തരണം കരുണാമയീ
തിര കണക്കു വരും സ്മൃതികള്‍ക്കുമേല്‍
നുരയുമുന്മദ മോഹരതിക്കു മേല്‍
അറിവുണര്‍ന്നഹ ഭാവമറക്കുവാന്‍
ഒരു വരം തരണം കരുണാമയീ!!
സുരഗണങ്ങള്‍ കൊതിച്ച പദങ്ങളില്‍
കരിയും ജീവിത പുഷ്പമിതാ മുദാ
തരികയാണിതു കൈയിലെടുക്കുവാന്‍
ഒരു വരം തരണം കരുണാമയീ!!
സിരകളില്‍ തവ നാമലഹരിയി-
ന്നുറവു പൊട്ടണമുള്ളില്‍ നിറയണം
മരണമെന്നെ വിഴുങ്ങുവതിന്നു മുന്‍-
പൊരു വരം തരണം കരുണാമയീ!!
വരദായിനി വരമരുളട്ടെ!
ReplyDeleteവാഗ്‌ദേവത വരം തന്നു കഴിഞ്ഞില്ലേ? നല്ല വരികള്‍... അഭിനന്ദനങ്ങള്‍...
ReplyDeleteഇനി വരം നല്ലതിനാവട്ടെ..
ReplyDeleteവരം കൂടുതൽ തരണം നല്ല അനുസരണയുള്ള വരികൾ
ReplyDeleteനന്ദി...
ReplyDelete