അസ്തമനത്തിനുമപ്പുറം
വിടരും
ശൂന്യതയൊന്നുണ്ട്
എന്തും
നിറച്ചു വെക്കാം
ഒരു രാത്രി മുഴുവന്‍
ലഹരി നുണയാം
സ്വപ്‌നങ്ങള്‍ നെയ്യാം
അറബിക്കഥകള്‍
മെനയാം
ചിലപ്പോള്‍ പച്ച,
പിന്നിടക്ക് മഞ്ഞ
ഇടക്കിടക്ക് ചുവന്നൊരോര്‍മ്മ,
ഇടയ്ക്കു ഞാനും
നിറച്ചു വെക്കും
വെളുത്ത പൂക്കള്‍
ചിതറിത്തെറിച്ച
ഒരൊറ്റ രാവിന്‍റെ
കിനാക്കളൊക്കെ
കഴിഞ്ഞ കാലം
ചൊരിഞ്ഞു തന്ന
സ്വരങ്ങളൊക്കെ
നിറങ്ങളൊക്കെ
വെറും ചിരിയില്‍
കൊരുത്തു തൂങ്ങും
പവിഴക്കല്ലിന്‍
കിലുക്കമൊക്കെ
വെറുത്ത വാക്കിന്‍
വിതുമ്പലൊക്കെ
വിയര്‍ത്ത കാറ്റിന്‍
വിലാപമൊക്കെ
കുഴിഞ്ഞ കണ്ണില്‍
പിടഞ്ഞു വീണ
കിനാപ്പിറാവിന്‍
കദനമൊക്കെ
വെറുതെയാണെന്ന-
റിഞ്ഞിടാം
ഞാന്‍ നിറച്ചു വെക്കും
നുണഞ്ഞിരിക്കും
ചിരി വരുത്തും...
പ്രണയം കരിഞ്ഞ
കറുത്ത പുലരി-
ത്തലപ്പു കാണാന്‍
മിനക്കെടാതെ
ഒരൊറ്റ രാവിന്‍
സുദീര്‍ഘ സ്വപ്നം
ഉടഞ്ഞിടാന്‍ കാത്തു
കിടന്നിടാതെ
അസ്തമയത്തിന്‍
അപ്പുറമീ നി-
ശ്ശൂന്യതയില്‍ ഞാന്‍
അലിഞ്ഞിടട്ടെ........
വിടരും
ശൂന്യതയൊന്നുണ്ട്
എന്തും
നിറച്ചു വെക്കാം
ഒരു രാത്രി മുഴുവന്‍
ലഹരി നുണയാം
സ്വപ്‌നങ്ങള്‍ നെയ്യാം
അറബിക്കഥകള്‍
മെനയാം
ചിലപ്പോള്‍ പച്ച,
പിന്നിടക്ക് മഞ്ഞ
ഇടക്കിടക്ക് ചുവന്നൊരോര്‍മ്മ,
ഇടയ്ക്കു ഞാനും
നിറച്ചു വെക്കും
വെളുത്ത പൂക്കള്‍
ചിതറിത്തെറിച്ച
ഒരൊറ്റ രാവിന്‍റെ
കിനാക്കളൊക്കെ
കഴിഞ്ഞ കാലം
ചൊരിഞ്ഞു തന്ന
സ്വരങ്ങളൊക്കെ
നിറങ്ങളൊക്കെ
വെറും ചിരിയില്‍
കൊരുത്തു തൂങ്ങും
പവിഴക്കല്ലിന്‍
കിലുക്കമൊക്കെ
വെറുത്ത വാക്കിന്‍
വിതുമ്പലൊക്കെ
വിയര്‍ത്ത കാറ്റിന്‍
വിലാപമൊക്കെ
കുഴിഞ്ഞ കണ്ണില്‍
പിടഞ്ഞു വീണ
കിനാപ്പിറാവിന്‍
കദനമൊക്കെ
വെറുതെയാണെന്ന-
റിഞ്ഞിടാം
ഞാന്‍ നിറച്ചു വെക്കും
നുണഞ്ഞിരിക്കും
ചിരി വരുത്തും...
പ്രണയം കരിഞ്ഞ
കറുത്ത പുലരി-
ത്തലപ്പു കാണാന്‍
മിനക്കെടാതെ
ഒരൊറ്റ രാവിന്‍
സുദീര്‍ഘ സ്വപ്നം
ഉടഞ്ഞിടാന്‍ കാത്തു
കിടന്നിടാതെ
അസ്തമയത്തിന്‍
അപ്പുറമീ നി-
ശ്ശൂന്യതയില്‍ ഞാന്‍
അലിഞ്ഞിടട്ടെ........
പരിചിതമായ വാക്കുകള്‍ കൊണ്ടുള്ള വരികള്‍ നന്നേ ഇഷ്ടപ്പെട്ടു. ഏട്ടാ മുകളില്‍ അസ്തമനവും താഴെ അസ്തമയവുമാണ് ,ശരിക്കും ഏതു വാക്കാണ് ശരി.
ReplyDeleteനന്ദി... രണ്ടും ശരിയാണെന്നാണ് തോന്നുന്നത്. മലയാളം അറിയാവുന്നവരോട് ചോദിച്ചാല്‍ ശരിക്കും ശരി ശരിക്കറിയാം :)
ReplyDeleteഅസ്തമയത്തിനപ്പുറം പിന്നെയും ഒരു ഉദയമുണ്ട്. (വിദഗ്ദ്ധാഭിപ്രായം അല്ല. സാമാന്യജ്ഞാനത്തില്‍ നിന്നും:അസ്തമനവും അസ്തമയവും പ്രയോഗത്തിലുണ്ട്. അധികം ഉപയോഗിക്കപ്പെടുന്നത് അസ്തമയം ആണെന്ന് മാത്രം. )
ReplyDelete