ബാക്കി കവികളുടെ കഥ അറിയില്ല. പക്ഷെ ഇവിടെ ഒരാള്‍ ഉണ്ട് അശുഭാപ്തിവിശ്വാസക്കാരനായിട്ട്, ദോഷൈകദൃക്കായിട്ട്, കണ്‍കടയും വരെ കരയുന്നവനായിട്ട്......8/22/12 നു എഴുതിയ കവിത
അശുഭാപ്തിവിശ്വാസം.
-------------------------------------
ഇനിയിവിടെ നീയും ഞാനും
മുഖമോടു മുഖം നോക്കുമ്പോള്‍
ഇനിയിവിടെയെന്‍ കണ്ണുകളില്‍
നിന്‍ കണ്ണിന്‍ കാന്തി തൊടുമ്പോള്‍
ഇനിയീ മരുഭൂമിയില്‍ നിന്നും
നീയെന്നെ പൂന്തേനുണ്ണാന്‍
സ്നേഹത്തിന്‍ അതിരുകളില്ലാ-
പ്പൂന്തോട്ടം തന്നില്‍ നയിക്കേ
കാതില്‍ നീ തേനൂറീടും
വാക്കിന്‍റെ മധുരം തൂകേ
മുറുകെയെന്‍ കൈകളില്‍ നിന്‍ കൈ
പുതു ചിത്രം ഒന്നു വരക്കേ
കണ്ണില്‍ ഞാന്‍ കണ്ടീടുമ്പോള്‍
ലാവുന്ന നിലാവിന്‍ കുളിരില്‍
നീയെന്നെ വന്നു തൊടുമ്പോള്‍
നിന്‍ കവിളില്‍ കാറ്റായ് വന്നെന്‍
ഭാവനയൊരു ഉമ്മ തരുമ്പോള്‍
ഉണരാത്ത മനസ്സില്‍ പുതിയൊരു
പുലരിയുടെ പ്രഭയുണരുമ്പോള്‍
അറിയില്ലാ എന്നീ പുലരി-
ക്കൊരു സൂര്യാസ്തമയം കാണും?
അറിയില്ലെന്‍ കവിതയിലൊഴുകും
സ്നേഹം തിരികെ പെയ്തു വരും??
അറിയില്ലിനിയേതൊരു നാളില്‍
ഞാനീ സ്വപ്നം വിട്ടുണരും?
അറിയില്ലെന്‍ തോടു പൊളിച്ചൊരു
ശലഭം പോല്‍ ഞാനെന്നുയരും??
അശുഭാപ്തിവിശ്വാസം എന്തിന്,അതാണ് പിടിക്കിട്ടാത്തത് .
ReplyDeleteഞാന്‍ ഒരു ശുഭാപ്തിവിശ്വാസക്കാരനാണ്!
ReplyDeleteതായൈയ് തേർന്തെടുക്കും തന്തൈയേയ് തേർന്തെടുക്കും
ReplyDeleteഉരിമൈ ഉന്നിടത്തിൽ ഇല്ലൈ!
മുഖത്തെയ് തേർന്തെടുക്കും നിറത്തേയ് തേർന്തെടുക്കും
ഉരിമൈ ഉന്നിടത്തിൽ ഇല്ലൈ!
പിറപ്പെയ് തേർന്തെടുക്കും ഇറപ്പേയ് തേർന്തെടുക്കും
ഉരിമൈ ഉന്നിടത്തിൽ ഇല്ലൈ!
എണ്ണിപ്പാർക്കും വേളയിലേ
ഉൻ വാഴ്കെയ് മട്ടും ഉൻ തൻ കൈയ്യിൽ ഉണ്ട്
അത് വെൻട്ര് ഏട്.!!
ശുഭാശംസകൾ....
ആശുഭാപ്തി വരികളിൽ ഇല്ല ആകുലതകൾ മാത്രം
ReplyDeleteഎല്ലാം അനുകൂലമായി പോയിക്കൊണ്ടിരിക്കുമ്പോഴും അത് ആസ്വദിക്കാതെ, ആശുഭപര്യവസാനത്തെ കുറിച്ചോര്‍ക്കുക എന്നതാണ് ഉദ്ദേശിച്ചത്. വരികളില്‍ അത് പ്രതിഫലിച്ചില്ലെങ്കില്‍ ക്ഷമിക്കുക.
ReplyDelete