Sunday, July 28, 2013

തീവ്രവാദിയുടെ കവിത

യൂണിവേര്‍സിറ്റിയില്‍
പഠിക്കാന്‍ ഒരു കവിത
പഠിപ്പിക്കാന്‍ ഒരായിരം കവികള്‍...
ഒരു കൈയില്‍ പേനയും
മറുകൈയില്‍ മെഷീന്‍ ഗണ്ണുമായി
സഹാനുഭൂതിയുടെ പുത്തന്‍ ചൊല്ലുകള്‍

കരഞ്ഞവന്റെ കണ്ണുനീര്‍
കാണണമെങ്കില്‍ ചെല്ലൂ
ഓവുചാലുകളില്‍ നിന്ന്
വെള്ളം കുടിക്കുന്ന
കാശ്മീര്‍ അഭയാര്‍ഥി ക്യാമ്പുകളില്‍
പോകൂ അരയന്മാരുടെ ചോര മണക്കുന്ന
കടല്‍ത്തീരങ്ങളിലേക്ക്
അവിടെ വിരിയാന്‍ കഴിയാത്ത
കവിതകള്‍, എനിക്ക് വേണ്ട

കൂട്ടുകാരാ,
നീ കരയുന്നതിനു മുന്‍പ്
നിന്നാല്‍ കരഞ്ഞവര്‍ നിരവധിയുണ്ട്
ഇവിടെ തന്നെ..
നീയും നിന്‍റെ തത്വശാസ്ത്രവും
കുഴിച്ചുമൂടിയവര്‍...
ഞാന്‍ ആദ്യം അവര്‍ക്കൊപ്പം കരയട്ടെ..

നീ കരഞ്ഞു നിന്‍റെ കണ്ണുനീരില്‍
പാപങ്ങള്‍ ഒഴുകിപ്പോയി
നീ റംസാന്‍ പിറപോല്‍
തെളിയുന്ന നാള്‍
നിന്‍റെ കണ്ണുനീരും
നിന്‍റെ കവിതയും
എന്നില്‍ ചേരും....

2 comments:

  1. കവിത തന്നെ.

    ReplyDelete
  2. കവിതയിൽ തീവ്രവാദം ഇല്ലെങ്കിൽ പിന്നെന്താ പ്രശനം.... കവിത കവിതയാണ്

    ReplyDelete