11/3/12 നു എഴുതിയ കവിത
വിരഹത്തിലും ഒരു പക ഉറങ്ങിക്കിടക്കും. അതായിരിക്കും ഒരു പക്ഷെ ഓര്‍മ്മകളായി പ്രണയികളെ വേട്ടയാടുന്നത്.....
-----------------------------------
ഇനിയെന്‍ ചിതക്ക് മേലേറി നീ
പുതിയൊരു താണ്ടവമാടുക
ഇനിയെന്‍റെ ജീവന്‍ പറിച്ചു നീ
രുധിരപാനം ചെയ്തു തുള്ളുക
വെറുതെ ചിലന്തിവലകള്‍ പോല്‍
സ്വയമേവ നെയ്തൊരു ചിന്തയില്‍
തനിയെ കുടുങ്ങിക്കിടപ്പു നീ
അണയാത്ത സ്വാര്‍ത്ഥജാലങ്ങളില്‍
ചിതറി ഞാന്‍ വീണടിഞ്ഞപ്പൊളും
അറിയാതെ എങ്ങു മറഞ്ഞു നീ
വിരഹം പകര്‍ന്നു ചിരിച്ചു നീ
ഇനിയെന്‍റെ പ്രാണന്നവസാന-
മൊരു വാക്കു കൂടി നീ കേള്‍ക്കുക
പ്രണയമെന്നുള്ളൊരാ വാക്കിന്‍റെ
ശവമെന്‍ ചിതക്ക് മേല്‍ വെക്കുക
മറവി തന്‍ താഴിട്ടു പൂട്ടിലും
മരണത്തിലെന്നെ നീ ആഴ്ത്തിലും
മറുപടിയില്ലാത്ത ചോദ്യത്തിന്‍
മുറിവായി നിന്നില്‍ ഞാന്‍ വാണിടും
വിരഹം, ഒരു തരം വേട്ടയാടപെടല്‍ തന്നെയാണ്.
ReplyDeleteപൊള്ളുന്ന വിരഹം!!
ReplyDeleteപതിവില്ലാതെ ഒരു അക്ഷരത്തെറ്റ് കാണുന്നു: പുതിയൊരു താണ്ടാവമാടുക
വായനക്കും അഭിപ്രായത്തിനും നന്ദി... പണ്ടത്തെ കവിതയാണ്... നോക്കാനും തിരുത്താനും മിനക്കെട്ടില്ല... പിന്നെ ശരിക്കുള്ള അക്ഷരം(ണ+ഡ) കിട്ടാന്‍ വളരെ പ്രയാസവുമാ...
ReplyDelete