Saturday, April 27, 2013

പൈനായിരം....

ഹൌ....

ഒരു ബ്ലോഗര്‍ ആവുക എന്ന് വെച്ചാല്‍ എന്ത് മാത്രം ടെന്‍ഷന്‍ ഉള്ള പണിയാ...
ബര്‍ത്ത് ഡേയുടെ അന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ ഉള്ള ഇരിപ്പാണ്...

ഇന്നലെ ഇട്ട പോസ്റ്റ്‌ നു മുക്കി മൂളി ഒരു പതിമൂന്നു വ്യൂ... ഇനിയും കാക്കുന്നതില്‍ അര്‍ത്ഥമില്ല...

ആദ്യത്തെ പോസ്റ്റിന്റെ വ്യൂ ഇന്നും ഒന്ന്.... പിന്നെ ഇതു വരെ ഇട്ട 269 പോസ്റ്റുകള്‍ക്ക് ഒക്കെ കൂടി 9994 കാഴ്ചക്കാര്‍(വായനക്കാര്‍ ആണോ എന്നറിയില്ല). ആവറേജ് ഒരു പോസ്റ്റിനു 37 എന്ന് കണക്ക്...
ആരും തിരിഞ്ഞു നോക്കാത്ത പോസ്റ്റ്‌ ഒന്ന്..
http://nayathil.blogspot.com/2011/06/blog-post_07.html

188 പേര്‍ കണ്ട ഇവനാണ് ഏറ്റവും പോപ്പുലര്‍..
http://nayathil.blogspot.com/2013/02/blog-post_5844.html

ഒരു ആറു മണ്ടന്മാരെ കൂടി കിട്ടിയിരുന്നെങ്കില്‍..... പതിനായിരം ആക്കാമായിരുന്നു(ആത്മഗതം)...
രാവിലെ മുതല്‍ ഒന്നു മൂത്രമൊഴിക്കാന്‍ പോലും പോകാതെയുള്ള ഇരിപ്പാ...
പേജ് ഇടക്കിടക്ക് റിഫ്രെഷ് ചെയ്തു നോക്കും...

എവിടെ ഒരു ഈച്ച പോലും തിരിഞ്ഞു നോക്കിയില്ല... പണ്ട് കമ്പനി ബ്ലോഗില്‍ എഴുതിയ നാല് വരി ഓര്‍മ്മ വന്നു:

"കഷ്ടപ്പെട്ടിങ്ങു ഞാനിടും ബ്ലോഗൊരു
പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്നോ
അര്‍ത്ഥമില്ലാത്ത പെണ്‍ബ്ലോഗുകള്‍ക്കവര്‍
പത്തു നൂറു കമന്റുകള്‍ നല്‍കിയോ

നില്‍ക്കു സോദരാ തെറ്റിദ്ധരിക്കേണ്ട
ഓര്‍ത്തുനോക്കൂ ഡയലോഗൊന്നോര്‍മ്മയില്‍
പന്നികള്‍ മാത്രം കൂട്ടമായ്‌ വന്നിടും
സിങ്ഗം സിംഗിളായ് എന്നും ജയിച്ചിടും..."

എത്ര കവിത പാടിയാലും അതൊന്നും ഏശുന്നതേയില്ല.. അപ്പോളാണ് എനിക്കീ മനുഷ്യന്മാര്‍ക്ക് ആര്‍ക്കും കവിത വായിക്കാന്‍ ഒരുത്സാഹം ഇല്ലാത്തതിന്റെ കാരണം മനസ്സിലായത്.... മൂട്ടിനു തീ പിടിച്ച മാതിരിയുള്ള ഓട്ടമല്ലേ ജീവിതത്തില്‍.... അതില്‍ ഈ ഫേസ്ബുക്കോ ബ്ലോഗോ തുറക്കുന്നത് ഒരാശ്വാസത്തിനാകും. അവിടേം ഇമ്മാതിരി കൂതറ കവിതകള്‍ ഇട്ടാല്‍ ആരു പൊറുക്കും...

പൊതുജനത്തിന് ക്ഷമ എന്ന ഒരു ഗുണം നല്‍കിയതിനു ഈശ്വരനോട്കോ ണ്‍ഗ്രസ്‌ പാര്‍ട്ടിയെപ്പോലെ ഞാനും നന്ദി പറഞ്ഞു...

എന്നാലും ഇതൊരു അഞ്ചക്കം തികഞ്ഞു കാണുവാന്‍ മനസ്സ് തുടിക്കുന്നു...ജോലിക്ക് കേറുമ്പോള്‍ തന്നെ അഞ്ചക്കം വാങ്ങിയിരുന്നത് കൊണ്ട്, അതില്‍ ഒരു അവസരം കിട്ടിയില്ല... അതിനി ആറക്കം ആകുന്നതു കാണാന്‍ യോഗമുണ്ടാകും എന്നും തോന്നുന്നില്ല...

 അപ്പോള്‍...ഇതിലൊരു പരിഹാരം ഉണ്ടാക്കിയേ തീരൂ... എന്നാല്‍ അടുത്ത ഒരെണ്ണം ഇടുക തന്നെ....

അതിനിനി എന്ത് ചെയ്യാന്‍.... മനസ്സിലാണെങ്കില്‍ കവിത ഒന്നും കാണുന്നില്ല താനും.... ഉത്തരാധുനികം ആണെങ്കില്‍ എളുപ്പമാണ്... ട്യൂണ്‍ ഒന്നും നോക്കണ്ടല്ലോ.. കഥയെഴുതും പോലെ തട്ടി വിടാം...

പക്ഷെ, അതും വേണ്ടെന്നൊരു തോന്നല്‍...

ഈ എഴുതിയ കവിതകളൊക്കെ അങ്ങിനെയാ... ഒരു തോന്നല്‍.. അതിന്റെ മുകളില്‍ ആണ് എല്ലാം കെട്ടിപ്പോക്കിയിട്ടുള്ളത്. മാര്‍ജാരനും ജാരനും എന്ന കവിതക്ക് ആസ്പദം അതിലെ ആദ്യത്തെ വാക്ക് തന്നെ "മാര്‍ജാരന്‍". അത് പോലെ തന്നെ ആണ് ഒട്ടുമുക്കാല്‍ കവിതകളും... അത് കൊണ്ട് രാകി മിനുക്കുക, എഴുതിയിട്ട് വായിച്ചു നോക്കുക, ആശയം മനസ്സിലിട്ടു നടന്നു കവിതയാക്കുക, എന്തിനധികം തിരുത്താന്‍ വരെ മിനക്കിടാറില്ല.
ആയിരത്തില്‍ ഒരു വരി നന്നായോ? അത് മതി... അത്രെയേ എന്‍റെ കവിതയുള്ളൂ...

അപ്പൊ പറഞ്ഞു വന്നത്, ഇന്നതിനുള്ള ഒരു തോന്നല്‍ അല്ല തോന്നിയത്.. പിന്നെ?

എന്നാല്‍ ഹൈക്കു എഴുതിയാലോ.... ആ... അത് തന്നെ..
ചടപടേന്നു ഒരു ഏഴു ഹൈക്കു എഴുതി....
പബ്ലിഷ് ചെയ്തപ്പോള്‍ ഒരു തോന്നല്‍.. പതിനായിരം ആകുമല്ലോ, അപ്പൊ അതൊന്നറിയിക്കണ്ടേ. എന്നാല്‍ കിടക്കട്ടെ എട്ടാമതൊരു ഹൈക്കു.. ഇത്രയല്ലേ ചിലവുള്ളൂ :)....
പോസ്റ്റി....പ്രാതലിനിരുന്നു.

ഭക്ഷണം കഴിക്കുമ്പോളും ഇതു തന്നെ പണി... പേജ് റിഫ്രെഷ് ചെയ്യുക തന്നെ... ഓ രണ്ടു വ്യൂ വന്നു...9996.... അനങ്ങുന്നില്ല....ഇല്ല...

ശേ, ഈ വായനക്കാര്‍ ഒക്കെ എവിടെ പോയി? നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ ആകുന്നതു പോലെ എന്നൊക്കെ കേട്ടിട്ടില്ലേ?? ഒരെണ്ണം കൂടി... ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോളേക്കും ഒരെണ്ണം കൂടി... 9998....

പിന്നെയും ഒരു രണ്ടു മൂന്നു മിനുട്ടുകള്‍... ഒരെണ്ണം കൂടി വീണു...9999.

മാജിക് നമ്പറിനു ഒരെണ്ണം കൂടി... സച്ചിന്‍റെ സെഞ്ച്വറി കാണാന്‍ ആകാംക്ഷയോടു കൂടി ഇരിക്കുന്ന ആരാധകനെ പോലെ മോണിറ്ററില്‍ കണ്ണു നട്ട് ഇരിപ്പ് തന്നെ...


ഹോ.... ഒരുത്തനും കൂടി വരരുതേ... മനുഷ്യന്റെ ക്ഷമ നശിപ്പിക്കാന്‍... നേരം പൊയ്ക്കൊണ്ടിരിക്കുന്നു.... പുറത്തേക്കിറങ്ങണം.. ഇതൊന്നു പണ്ടാരം വന്നിട്ടാകാം എന്ന് വിചാരിച്ചാല്‍ സമ്മതിക്കില്ല...

അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ...  9998 ഉം 9999 ഉം ഒക്കെ വൃത്തിയായി സ്ക്രീന്‍ ഷോട്ട് എടുത്തിട്ട് ഈ സുപ്രധാന നാഴികക്കല്ല് കണ്ടില്ലെങ്കില്‍....

അല്ലെങ്കില്‍ കൂട്ടുകാരോട് ആരോടെങ്കിലും ചുമ്മാ കേറാന്‍ പറഞ്ഞാലോ?? ഓഫീസ് കമ്പ്യൂട്ടറില്‍ നിന്ന് ഞാന്‍ ലോഗിന്‍ ചെയ്യാതെ കേറി നോക്കിയാലോ?

ഏയ്... അതൊക്കെ മോശം.. വരും... ആരെങ്കിലും.... വീണ്ടും ഒരു റിഫ്രെഷ്... അതാ.....

"പൈനായിരം"




ഹോ............................
സമാധാനം.....................
ഇനി ആരെങ്കിലും കണ്ടാലും കൊള്ളാം ഇല്ലേലും കൊള്ളാം...


ഒരു ബ്ലോഗര്‍ ആവുക എന്ന് വെച്ചാല്‍ എന്ത് മാത്രം ടെന്‍ഷന്‍ ഉള്ള പണിയാ...

ഹൌ....

6 comments:

  1. ഇത് എന്‍റെയും ബ്ലോഗ്ഗര്‍മനസ്സാണ്, ദിലീപ്‌...നന്നായി ട്ടോ

    ReplyDelete
  2. സത്യത്തില്‍ ഇത്ര ടെന്‍ഷന്‍ ആവേണ്ട കാര്യം ഉണ്ടോ...എഴുതുമ്പോള്‍ എഴുത്തുക്കാരന്റെ സന്തോഷം,ആത്മ സംതൃപ്തി മാത്രം പരിഗണിച്ചാല്‍ പോരെ..ബാക്കി എല്ലാം ബോണസ് ആയി എടുക്കണം...:)എന്തായലും അവതരിപ്പിച്ചത് അസ്സലായി ദിലീപ്...

    ReplyDelete
  3. ഒരു ബ്ലോഗര്‍ ആവുക എന്ന് വെച്ചാല്‍ എന്ത് മാത്രം ടെന്‍ഷന്‍ ഉള്ള പണിയാ... true!

    ReplyDelete
  4. ടെന്‍ഷന്‍ ഫ്രീ ബ്ലോഗര്‍

    ReplyDelete
  5. ഹൊ! ഇതൊന്നും ആലോചിച്ച് ടെന്‍ഷനടിയ്ക്കാത്തതു കൊണ്ടാകും ഈ കഴിഞ്ഞ 6 വര്‍ഷമായി ബ്ലോഗിങ്ങ് നിര്‍ത്തേണ്ടി വരാതിരുന്നത്. ഇതു പോലൊക്കെ ആയിരുന്നേല്‍ എന്നേ ടെന്‍ഷനടിച്ച് തട്ടിപ്പോയേനെ... :)

    ReplyDelete