Tuesday, June 7, 2011

വിരിയാത്ത മന്ദാരം........

നമ്മുടെ വഴികള്‍ കൂട്ടിമുട്ടിയത്
ഏതൊരു ശപ്ത നിമിഷത്തിലോ....

എന്റെ നിഴലളന്നു നീ നടന്ന ഓരോ അടിയിലും
നീ പരാതിപ്പെട്ടു......
നിന്റെ ഊണിനും, ഉറക്കത്തിനും,
നീ എന്നെ കാവലിരുത്തി.......

എന്റെ ഏകാന്തതയെ കരുതി
ഞാന്‍  നിശ്ശബ്ദമുരുകി.....
മുറിവുകള്‍ കരിയുന്നതും
കാത്തു വെറുതെ ഇരുന്നു

നിനക്കെന്റെ കണ്ണുനീര്‍ ഒരു
ലഹരി മരുന്നായിരുന്നോ??
എന്റെ ഉടലില്‍ രൂമകൂപങ്ങളില്‍
കിനിയുന്ന ചോര നിനക്ക്
കണ്ണിലെഴുതാനുള്ള
മഷിയുടെ ചേരുവയായിരുന്നോ??

ഉച്ച വെയിലില്‍ കരിഞ്ഞു പോയ
അരളിപ്പൂവുകള്‍........
നാരങ്ങ മിഠായി കാത്തിരുന്നു
കടഞ്ഞ കുഞ്ഞുകണ്ണുകള്‍......
മറഞ്ഞു പോകുമെന്നു ഉറപ്പുണ്ടായിട്ടും
നിനക്കായി വേദനിക്കുന്ന എന്റെ ഹൃദയം........
എല്ലാം ഒരു ബിന്ദുവില്‍ ഒന്നാകുന്നു

വീണ്ടും എന്നെങ്കിലുമൊരിക്കല്‍ 
നിലാവിന്റെ
പാല്‍പ്പാട നീക്കി,
എന്റെ കിനാവില്‍
വസന്തം ചുരക്കുമോ??
എന്റെ മന്ദാരം
വിരിയുമോ??

No comments:

Post a Comment