Wednesday, April 24, 2013

മടി....

എഴുതാതിരുന്നാല്‍
മറക്കുന്നു എല്ലാം
എഴുതാനിരുന്നാല്‍
ഉറക്കം വരുന്നു,
മുഴുവന്‍ മനസ്സില്‍
ചിതറുന്നു കാവ്യം

പരീക്ഷക്ക്‌ പണ്ട്
പഠിക്കാനിരുന്നാല്‍
ഉറക്കം വരും, പിന്നെ-
ഴുതാനിരിക്കുമ്പോള്‍
എല്ലാം മറക്കും

ഇതിപ്പോള്‍ അതിന്‍
നേര്‍ വിപരീതമത്രേ

തുരുമ്പിച്ചതാകാം
ഞരമ്പിന്റെയറ്റം
നിഴല്‍ മൂടിയാവോ
നിലാവിന്‍റെ വെട്ടം

ഇറക്കങ്ങള്‍ പിന്നിട്ടൊ-
രെന്നില്‍ കിതക്കും
കയറ്റങ്ങളാകാം
കടം വീട്ടലാകാം
പഴം പ്രാക്കുകള്‍ക്കായ്

മടിക്കിത്ര നന്നായി
ന്യായീകരണം
നിരത്താന്‍ കഴിയുന്നതേ
ഭാഗ്യമോര്‍ത്താല്‍ 

2 comments:

  1. ന്യായീകരണങ്ങള്‍ പലതുണ്ടല്ലോ

    ReplyDelete